സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ്
Tuesday 14 January 2025 12:02 AM IST
വടകര: കടത്തനാട് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്ലസ്ടു, കോളേജ് വിദ്യാർത്ഥികൾക്കായി സൗജന്യ കരിയർ ഗൈഡൻസ്, മോട്ടിവേഷൻ, ഓറിയന്റേഷൻ ക്ലാസുകൾ സംഘടിപ്പിച്ചു. വടകര ടൗൺ ഹാളിൽ കോളേജ് ചെയർമാൻ ഡോ.കെ. എം. സുഭാഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. കെ. സി. ബബിത അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ട്രെയിനർമാരായ രാജമണി പുളിക്കുൽ, ജാഫർ സിദ്ധിഖ്, എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി. പി. പി. രാജൻ, മുഹമ്മദ് പി, എസ്. ആർ. അനുശ്രീ, ആർ. അക്ഷയ, പി. എം. മോഹനൻ, രേഷ്മ കുഞ്ഞിരാമൻ, കെ. എം. ജിൻസി, എൻ. കെ. മായ, ആർ. അപർണ എന്നിവർ പ്രസംഗിച്ചു