മിഷൻ കിഡ്നി കെയർ ഉദ്ഘാടനം ചെയ്തു

Tuesday 14 January 2025 12:02 AM IST
മിഷൻ കിഡ്നി കെയർ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

ബേപ്പൂർ: ബേപ്പൂർ മണ്ഡലം ഡവലപ്മെന്റ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നല്ലളം ഡയാലിസിസ് സെന്റർ ഒളവണ്ണ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് നടത്തുന്ന ' മിഷൻ കിഡ്നി കെയർ, തീവ്രയജ്ഞം കേരള പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അഡ്വ.പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാൻ വി.കെ.സി മമ്മത് കോയ സ്വാഗതം പറഞ്ഞു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ശാരുതി , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീന, പഞ്ചായത്ത് മെമ്പർമാരായ ഇ.എം.വിനോദ്, കെ. ധനേഷ്കുമാർരാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ബൈജു, ചോലക്കൽ രാജേന്ദ്രൻ, ചിത്രാകരൻ, അബ്ദുൾ അസീസ്, രമേശൻ തുടങ്ങിയവർ പ്രസംഗിച്ചു. ട്രസ്റ്റ് ട്രഷറർ എം. ഖാലിദ് നന്ദി പറഞ്ഞു.