ടോയ്ലറ്റും എം.സി.എഫും ഉദ്ഘാടനം ചെയ്തു
Tuesday 14 January 2025 12:02 AM IST
വടകര: ഒഞ്ചിയം ഗ്രാമപഞ്ചായത്ത് വെള്ളികുളങ്ങര ടൗണിൽ നിർമ്മിച്ച ടോയ്ലറ്റിന്റെയും എം.സി.എഫ് കെട്ടിടത്തിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് നിർവഹിച്ചു. വാർഡ് മെമ്പർ ചന്ദ്രി സി കെ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിഷ എൻ തയ്യിൽ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സുധീർ മഠത്തിൽ, യു.എം.സുരേന്ദ്രൻ, പഞ്ചായത്തംഗം ഷജിന കൊടക്കാട്ട്, മജീദ് ഹാജി പി .കെ, ഗംഗാധരക്കുറുപ്പ് കൊയിറ്റോടി, രാജൻ പി പി, യൂസഫ് എം കെ, സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ അംഗം ബോബൻ തുടങ്ങിയവർ എന്നിവർ പ്രസംഗിച്ചു. ജൗഹർ വെള്ളികുളങ്ങര സ്വാഗതവും പ്രേമൻ നന്ദിയും പറഞ്ഞു. വെള്ളികുളങ്ങര ടൗണിലെ വ്യാപാരികളുടെയും ഓട്ടോ തൊഴിലാളികളുടെയും ഏറെക്കാലത്തെ ആവശ്യമായിരുന്നു പൊതു ടോയ്ലറ്റ് വേണമെന്നത്.