പ്രസ് ക്ല്ബ് ജേണലിസം കോഴ്സ് : സ്‌നേഹ എസ്. നായർക്ക് ഒന്നാം റാങ്ക്

Tuesday 14 January 2025 4:26 AM IST

തിരുവനന്തപുരം: പ്രസ് ക്ലബ്ബ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഫലം പ്രഖ്യാപിച്ചു. ആറ്റിങ്ങൽ സ്വദേശി സ്‌നേഹ എസ്.നായർക്കാണ് ഒന്നാം റാങ്ക്. കൊല്ലം പരവൂർ സ്വദേശിയായ ഹരിപ്രിയ എം.എസ് രണ്ടാം റാങ്കും വർക്കല സ്വദേശിയായ നിമ സുനിൽ മൂന്നാം റാങ്കും നേടി. 12 പേർക്ക് ഫസ്റ്റ് ക്ലാസ് ലഭിച്ചു.