സൗജന്യ കോഴ്സിന് തുടക്കം

Tuesday 14 January 2025 12:30 AM IST

കൊച്ചി: ആസ്റ്റർ ഡി.എം ഫൗണ്ടേഷനും ആസ്റ്റർ വോളണ്ടിയേഴ്‌സും ചേർന്ന് സംഘടിപ്പിക്കുന്ന വൃദ്ധ പരിചരണം, കിടപ്പ് രോഗി പരിചരണം തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്സുകൾക്ക്‌ ആസ്റ്റർ മെഡിസിറ്റിയിൽ തുടക്കം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ആസ്റ്റർ മെഡിസിറ്റി സി.ഇ.ഒ ഡോ. നളന്ദ ജയകുമാർ, നെഫ്രോളജി സീനിയർ കൺസൾട്ടന്റ് ഡോ. നാരായണൻ ഉണ്ണി, മെഡിക്കൽ അഫയേഴ്‌സ് വിഭാഗം മേധാവി ഡോ. ടി.ആർ. ജോൺ, ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം മേധാവി ഡോ. അനൂപ് ആർ. വാര്യർ, ആസ്റ്റർ ഇന്ത്യ നഴ്‌സിംഗ് മേധാവി ക്യാപ്ടൻ തങ്കം രാജരത്‌നം, എച്ച്.ആർ ഹെഡ് രാഹുൽ തുടങ്ങിയവർ സംസാരിച്ചു.