കാട്ടിലാക്കിയ കുട്ടിയാന വീണ്ടും നാട്ടിൽ

Tuesday 14 January 2025 12:02 AM IST
ജനവാസ മേഖലയിൽ തിരിച്ചെത്തിയ കുട്ടിയാന

തോൽപ്പെട്ടി : കൂട്ടം തെറ്റി ജനവാസമേഖലയിൽ ഇറങ്ങിയശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ കാടുകയറ്റിയ കാട്ടാനക്കുട്ടി വീണ്ടും ജനവാസമേഖലയിൽ. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു തിരുനെല്ലി പഞ്ചായത്തിലെ എടയൂർകുന്ന്‌ മേഖലയിൽ കാട്ടാനക്കുട്ടിയെ പരിക്കുകളോടെ കണ്ടെത്തിയത്. ചികിത്സ നൽകിയശേഷം വൈകിട്ടോടെ കാട്ടാനക്കുട്ടിയെ കാടുകയറ്റി. എന്നാൽ തിങ്കളാഴ്ച രാവിലെ കുട്ടിയാന വീണ്ടും നാട്ടിൽ എത്തുകയായിരുന്നു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കണ്ട കാട്ടാനക്കുട്ടിയെ വനപാലക സംഘം പിടികൂടി മുത്തങ്ങ ആന ക്യാമ്പിലേക്ക് മാറ്റി. ആനക്കുട്ടിയെ പേരിന് ചികിത്സ നൽകി കാട്ടിലേക്ക് വിട്ട നടപടിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെയാണ് കാട്ടാനക്കുട്ടി കാട്ടിൽ നിന്ന് നാട്ടിലേക്ക് ഇറങ്ങി വന്നത്. അമ്മയാനയെ കണ്ടെത്താനും കഴിഞ്ഞില്ല. മറ്റ് ആനകൾ കുട്ടിയാനയെ കൂട്ടത്തിൽ കൂട്ടുന്നുമില്ല. മനുഷ്യ സ്പർശം ഏറ്റതിനാൽ ആനക്കുട്ടിയെ ഒപ്പം കൂട്ടാൻ ആനക്കൂട്ടം മടിക്കാറുണ്ട്. വീണ്ടും നാട്ടിലെത്തിയ കുട്ടിയാനയെ മാനന്തവാടി റാപ്പിഡ് റെസ്‌പോൺസ് ടീമും വയനാട് വെറ്ററിനറി സംഘവും ചേർന്നാണ് മുത്തങ്ങയിൽ എത്തിച്ചത്. കാട്ടാനക്കൂട്ടത്തിൽ ചേരാൻ കഴിയാത്തതിനെ തുടർന്നാണ് വീണ്ടും ജനവാസമേഖലയിൽ എത്തിയത് എന്നാണ് നിഗമനം. ആറുമാസം പ്രായമായ കുട്ടിയാനയെ വെറ്ററിനറി സംഘം പരിശോധിച്ചു. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ആനയ്ക്ക് ഇല്ലെന്ന് തിരിച്ചറിഞ്ഞു. ആനക്കുട്ടിയെ എന്തുചെയ്യണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നോർത്ത് വയനാട് ഡി.ഫ്.ഒ മാർട്ടിൻലോവൽ നടപടികൾക്ക്‌ നേതൃത്വം നൽകി.

കു​ട്ടി​യാ​ന​യ്ക്ക് ​ചി​കി​ത്സ​ ​തു​ട​ങ്ങി

സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​:​ ​മാ​ന​ന്ത​വാ​ടി​ ​കാ​ട്ടി​ക്കു​ളം​ ​എ​ട​യൂ​ർ​കു​ന്നി​ലെ​ ​ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ​ ​പ​രി​ക്കേ​റ്റ് ​ഒ​റ്റ​പ്പെ​ട്ട​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ ​കു​ട്ടി​യാ​ന​യെ​ ​മു​ത്ത​ങ്ങ​യി​ൽ​ ​എ​ത്തി​ച്ച് ​വ​നം​ ​വ​കു​പ്പ് ​ചി​കി​ത്സ​ ​ആ​രം​ഭി​ച്ചു.​ ​ഇ​വി​ടെ​നേ​ര​ത്തെ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​പ​ന്തി​ ​കു​ട്ടി​യാ​ന​യ്ക്ക് ​പാ​ക​ത്തി​ൽ​ ​സ​ജ്ജ​മാ​ക്കി​യാ​ണ് ​ചി​കി​ത്സ​ ​തു​ട​ങ്ങി​യ​ത്.​ ​ഡോ.​ ​അ​രു​ൺ​ ​സ​ക്ക​റി​യ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ചി​കി​ത്സ.​ ​ഭ​ക്ഷ​ണ​വും​ ​വെ​ള്ള​വും​ ​കു​ട്ടി​യാ​ന​ ​ക​ഴി​ക്കു​ന്നു​ണ്ടെ​ന്നും​ ​ആ​രോ​ഗ്യ​നി​ല​ ​തൃ​പ്തി​ക​ര​മാ​ണെ​ന്നും​ ​ചി​കി​ത്സ​യ്ക്കു​ശേ​ഷം​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​ആ​ലോ​ചി​ക്കു​മെ​ന്നും​ ​വ​നം​ ​വ​കു​പ്പ് ​അ​റി​യി​ച്ചു.