രണ്ടു ദിവസം കൂടി മഴയ്ക്ക് സാദ്ധ്യത

Tuesday 14 January 2025 4:52 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം കൂടി ഉച്ചയ്ക്കുശേഷം നേരിയ മഴയ്ക്ക് സാദ്ധ്യത. ബംഗാൾ ഉൾക്കടലിലെ കോമറിൻ മേഖലയിലെ ചക്രവാതച്ചുഴി കാരണമാണിത്.
തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,കോട്ടയം ജില്ലകളിലാകും മഴ ലഭിക്കുക. ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. നാളെ തിരുവനന്തപുരം,​കൊല്ലം,​പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട്.

കേരള തീരത്തും തമിഴ്നാട് തീരത്തും നാളെവരെ 0.5 മുതൽ 1.0 മീറ്റർവരെ ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേകം ജാഗ്രത പാലിക്കണം. അതേസമയം, പകൽ താപനില സാധാരണയെക്കാൾ രണ്ടു മുതൽ 3 ഡിഗ്രി വരെ ഉയരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.