രാജ്കുമാർ എം.എസ് ഡെപ്യൂട്ടി ഡയറക്ടർ
Tuesday 14 January 2025 4:12 AM IST
തിരുവനന്തപുരം: സീനിയർ മോസ്റ്റ് ജിയോളജിസ്റ്റായ രാജ്കുമാർ എം.എസിനെ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചു. ശാസ്താന്തല സഹദേവന്റെയും കേരള സർവ്വകലാശാല എസ്.ഒ ആയിരുന്ന പരേതയായ ഡി.മീനാക്ഷിയുടെയും മകനാണ്. പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്കൂളിലെ അദ്ധ്യാപിക സൂര്യ രാധാകൃഷ്ണൻ ഭാര്യയും എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി കാർത്തിക് രാജ്, അഗ്രിക്കൾച്ചർ കോളേജ് വിദ്യാർത്ഥിനി മാളവികരാജ് എന്നിവർ മക്കളുമാണ്.