കാൻഡിയറിന്റെ കേരളത്തിലെ രണ്ടാമത്തെ ഷോറൂം കണ്ണൂരിൽ

Tuesday 14 January 2025 12:27 AM IST

കണ്ണൂർ: കല്യാൺ ജുവലേഴ്‌സിന്റെ ലൈഫ്, ആഭരണ ബ്രാൻഡായ കാൻഡിയറിന്റെ കേരളത്തിലെ രണ്ടാമത്തെ ഷോറൂം കണ്ണൂരിൽ ആരംഭിച്ചു. ആധുനികവും ട്രെൻഡിയുമായ ആഭരണ രൂപകൽപ്പനകളിലൂടെ പേരെടുത്ത കാൻഡിയറിന്റെ കേരളത്തിലെ രണ്ടാമത്തെ ഷോറൂമാണിത്. ഇന്ത്യയിലെമ്പാടുമായി കാൻഡിയറിന് 59 ഔട്ട്‌ലെറ്റുകളുണ്ട്. രാജ്യത്തുടനീളമുള്ള റീട്ടെയിൽ സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നതിനും ബ്രാൻഡിനെ ഉപഭോക്താക്കളിലേക്ക് കൂടുതലായി എത്തിക്കുന്നതിനുമുള്ള കാൻഡിയറിന്റെ സുപ്രധാനമായ ചുവടുവയ്പ്പാണിത്. ഓൺലൈൻ, ഓഫ്‌ലൈൻ പ്ലാറ്റ്‌ഫോമുകളിലായി ഓമ്‌നി ചാനൽ മാതൃകയിലൂടെ ഉപയോക്താക്കൾക്ക് വൈവിദ്ധ്യമാർന്ന ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുന്നതിനാണ് കാൻഡിയർ ലക്ഷ്യമിടുന്നത്. കാൻഡിയറിന്റെ കേരളത്തിലെ രണ്ടാമത്തെ സ്റ്റോർ ചരിത്ര നഗരമായ കണ്ണൂരിൽ തുറക്കുന്നതിൽ സന്തോഷമുണ്ടെന്ന് കല്യാൺ ജുവലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി. എസ്. കല്യാണരാമൻ പറഞ്ഞു.