പി.എസ്.സി: 4 തസ്തികകളിലേക്ക് സാദ്ധ്യത പട്ടിക

Tuesday 14 January 2025 12:00 AM IST

തിരുവനന്തപുരം: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷനിൽ ഫീൽഡ് ഓഫീസർ (പാർട്ട് 1- ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 439/2023) അടക്കം 4 തസ്തികകളിലേക്ക് സാദ്ധ്യത പട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. കിർത്താഡ്സ് വകുപ്പിൽ മ്യൂസിയം അറ്റൻഡന്റ് (കാറ്റഗറി നമ്പർ 256/2017), വിവിധ ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പ്/ഇൻഷ്വറൻസ് മെഡിക്കൽ സർവീസ്/ആയുർവേദ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ ഫാർമസിസ്റ്റ് ഗ്രേഡ്-2 (കാറ്റഗറി നമ്പർ 594/2023) (കാറ്റഗറി നമ്പർ 319/2023, 320/2023- എസ്.സി.സി.സി), കോട്ടയം, എറണാകുളം ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്സ് ഗ്രേഡ്- 2 (ആയുർവേദം) (കാറ്റഗറി നമ്പർ 742/2023- മുസ്ലിം) തസ്തികകളിലാണ് സാദ്ധ്യത പട്ടിക.

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിയോളജി വിഭാഗത്തിൽ സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 409/2023), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ലബോറട്ടറി അസിസ്റ്റന്റ്)(കെമിക്കൽ പ്ലാന്റ്) (കാറ്റഗറി നമ്പർ 648/2023), ജൂനിയർ ഇൻസ്ട്രക്ടർ (ടെക്നീഷ്യൻ മെക്കാട്രോണിക്സ്) (കാറ്റഗറി നമ്പർ 654/2023), ജൂനിയർ ഇൻസ്ട്രക്ടർ (ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ) (കാറ്റഗറി നമ്പർ 651/2023). ജൂനിയർ ഇൻസ്ട്രക്ടർ (ഹോസ്പിറ്റൽ ഹൗസ്‌കീപ്പിംഗ്) (കാറ്റഗറി നമ്പർ 646/2023), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ഇൻസ്ട്രക്ടർ ഗ്രേഡ്2/ ഡെമോൺസ്‌ട്രേറ്റർ/ഡ്രാഫ്ട്സ്മാൻ ഗ്രേഡ്- 2 ഇൻ ടൂൾ ആൻഡ് ഡൈ എൻജിനിയറിംഗ് (കാറ്റഗറി നമ്പർ 242/2023), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (സംസ്‌കൃതം) (കാറ്റഗറി നമ്പർ 443/2023), കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിൽ അക്കൗണ്ടന്റ് (കാറ്റഗറി നമ്പർ 135/2023), കേരള വാട്ടർ അതോറിട്ടിയിൽ അസിസ്റ്റന്റ് ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റർ (കാറ്റഗറി നമ്പർ 521/2023).

അർഹതാപട്ടിക  പി.എസ്.സിയിൽ അസിസ്റ്റന്റ് (കന്നട അറിയാവുന്നവർ) (കാറ്റഗറി നമ്പർ 579/2023).

പി.​എ​സ്.​സി​ ​പ്ര​മാ​ണ​പ​രി​ശോ​ധന

വാ​ട്ട​ർ​ ​അ​തോ​റി​ട്ടി​യി​ൽ​ ​ലോ​വ​ർ​ ​ഡി​വി​ഷ​ൻ​ ​ക്ലാ​ർ​ക്ക് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 345​/2012​)​ ​ത​സ്തി​ക​യു​ടെ​ ​സാ​ദ്ധ്യ​താ​പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​രി​ൽ​ ​പ്ര​മാ​ണ​പ​രി​ശോ​ധ​ന​ ​പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​ർ​ക്ക് 15​ ​മു​ത​ൽ​ 18​ ​വ​രെ​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​പ്ര​മാ​ണ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.

ശാ​രീ​രി​ക​ ​അ​ള​വെ​ടു​പ്പും​ ​കാ​യി​ക​ക്ഷ​മ​താ​ ​പ​രീ​ക്ഷ​യും പൊ​ലീ​സ് ​വ​കു​പ്പി​ൽ​ ​വ​നി​താ​ ​പൊ​ലീ​സ് ​കോ​ൺ​സ്റ്റ​ബി​ൾ​ ​(​പ​ട്ടി​ക​വ​ർ​ഗ്ഗം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 507​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 21,​ 22,​ 23​ ​തീ​യ​തി​ക​ളി​ൽ​ ​രാ​വി​ലെ​ 5.30​ന് ​തി​രു​വ​ന​ന്ത​പു​രം​ ​പേ​രൂ​ർ​ക്ക​ട​ ​എ​സ്.​എ.​പി​ ​ഗ്രൗ​ണ്ടി​ൽ​ ​ശാ​രീ​രി​ക​ ​അ​ള​വെ​ടു​പ്പും​ ​കാ​യി​ക​ക്ഷ​മ​താ​ ​പ​രീ​ക്ഷ​യും​ ​ന​ട​ത്തും.​ ​യോ​ഗ്യ​ത​ ​നേ​ടു​ന്ന​വ​ർ​ക്ക് ​അ​ന്നേ​ദി​വ​സം​ ​ഉ​ച്ച​യ്ക്ക് 12​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​പ്ര​മാ​ണ​പ​രി​ശോ​ധ​ന​യും​ ​ന​ട​ത്തും.

ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ വ്യാ​വ​സാ​യി​ക​ ​പ​രി​ശീ​ല​ന​ ​വ​കു​പ്പി​ൽ​ ​ജൂ​നി​യ​ർ​ ​ഇ​ൻ​സ്ട്ര​ക്ട​ർ​ ​ഇ​ൻ​ ​വു​ഡ്‌​വ​ർ​ക് ​ടെ​ക്നീ​ഷ്യ​ൻ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 674​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 22​ന് ​രാ​വി​ലെ​ 7.15​ ​മു​ത​ൽ​ 9.15​ ​വ​രെ​ ​ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​അ​ഡ്മി​ഷ​ൻ​ ​ടി​ക്ക​റ്റ് ​പ്രൊ​ഫൈ​ലി​ൽ​ ​നി​ന്നും​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്‌​തെ​ടു​ക്ക​ണം.