ഉന്നത വിദ്യാഭ്യാസ കോൺക്ലേവ്: ഗവർണർക്കും ഡിജിറ്റൽ വി.സിക്കും ക്ഷണമില്ല

Tuesday 14 January 2025 12:00 AM IST

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ രാജ്യാന്തര തലത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരും ഉന്നത വിദ്യാഭ്യാസ കൗൺസിലും സംയുക്തമായി കൊച്ചിയിൽ 14,15 തീയതികളിൽ നടത്തുന്ന കോൺക്ലേവിൽ ഗവർണർക്കും ഡിജിറ്റൽ യൂണിവേഴ്സിറ്റി വി.സി സിസാതോമസിനും ക്ഷണമില്ല.

വിവിധ സെഷനുകളിൽ മറ്റ് വിസിമാരെയും മുൻ ഡിജിറ്റൽ വിസിയേയും ഉൾപ്പെടുത്തിയിട്ടുണ്ട്. സിസ തോമസിനെ എല്ലാ സെഷനുകളിൽ നിന്നും ഒഴിവാക്കി. സർവകലാശാലകളുടെ ചാൻസലറായ ഗവർണറെയും ക്ഷണിച്ചിട്ടില്ലെന്ന് രാജ്ഭവൻ വ്യക്തമാക്കി. കോൺക്ലേവ് മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്.

വിദേശ സർവകലാശാല പ്രതിനിധികൾ പങ്കെടുക്കുന്ന അപ്രധാന സെഷനുകളിൽ നിലവിലെ വി.സിമാർക്ക് അവസരം നൽകിയപ്പോൾ ,മുഖ്യ സെഷനുകളിൽ മുൻ വിസിമാരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതേസമയം, ഡിജിറ്റൽ സർവകലാശാലയുടെ പ്രവർത്തനങ്ങൾ പരിചയപെടുത്തുന്നതിന്റെ ഭാഗമായുള്ള സ്റ്റാൾ കോൺക്ലേവിൽ സജ്ജീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നടന്ന ദക്ഷിണേന്ത്യയിലെ വിസിമാരുടെ കൺവൻഷനിൽ മുഖ്യ മൂന്നു പ്രാസംഗികരിൽ ഒരാളായിരുന്നു ഡോ.സിസ തോമസ്. മുൻ ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സാങ്കേതിക യൂണിവേഴ്സിറ്റി വി.സി സ്ഥാനം ഏറ്റെടുത്തതിനെത്തുടർന്ന് സിസ കേരള സർക്കാരിന്റെ കണ്ണിലെ കരടായി. വിരമിക്കൽ ആനുകൂല്യങ്ങൾ തടഞ്ഞു. നിയമനക്കാര്യത്തിലടക്കം സുപ്രീംകോടതി വരെ പോരാട്ടം നടത്തിയെങ്കിലും സർക്കാരിന് തിരിച്ചടിയായിരുന്നു.

യൂ​ണി​വേ​ഴ്സി​റ്റി​ ​ഹി​യ​റിം​ഗ് തു​ട​ങ്ങാ​ൻ​ ​ഗ​വ​ർ​ണർ

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​ത​ർ​ക്ക​ങ്ങ​ളി​ലും​ ​കേ​സു​ക​ളി​ലും​ ​ചാ​ൻ​സ​ല​റാ​യ​ ​ഗ​വ​ർ​ണ​ർ​ ​ഹി​യ​റിം​ഗ് ​ആ​രം​ഭി​ക്കു​ന്നു.​ ​എം.​ജി,​ ​വെ​റ്റ​റി​ന​റി​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​ ​ര​ണ്ട് ​കേ​സു​ക​ളി​ൽ​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വ് ​പ്ര​കാ​രം​ ​ശ​നി​യാ​ഴ്ച​ ​ഹി​യ​റിം​ഗ് ​ന​ട​ത്താ​ൻ​ ​ഗ​വ​ർ​ണ​ർ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​എം.​ജി​യി​ൽ​ ​ഒ​രു​ ​ജീ​വ​ന​ക്കാ​ര​നെ​ ​ത​രം​താ​ഴ്‌​ത്തി​യ​തി​നെ​തി​രാ​യ​ ​ഹ​ർ​ജി​യി​ലാ​ണ് ​ആ​ദ്യ​ ​ഹി​യ​റിം​ഗ്.​ ​വി​ര​മി​ക്ക​ൽ​ ​ആ​നു​കൂ​ല്യ​ത്തി​ൽ​ ​നി​ന്ന് ​പി​ഴ​യാ​യി​ ​പ​ണ​മീ​ടാ​ക്കി​യ​തി​നെ​തി​രാ​യ​താ​ണ് ​ര​ണ്ടാം​ ​ഹ​ർ​ജി.​ ​ഹി​യ​റിം​ഗി​ൽ​ ​ഗ​വ​ർ​ണ​റു​ടെ​ ​നി​യ​മോ​പ​ദേ​ശ​ക​നും​ ​ര​ജി​സ്ട്രാ​ർ​മാ​രു​മ​ട​ക്കം​ ​പ​ങ്കെ​ടു​ക്കും.