കരാറുകാരുടെ സമരം: റേഷനില്ലാതെ കടകൾ

Tuesday 14 January 2025 12:00 AM IST

തിരുവനന്തപുരം: ട്രാൻസ്‌പോർട്ടിംഗ് കരാറുകാരുടെ പണിമുടക്ക് തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പല റേഷൻ കടകളിലും അരിക്ക് ക്ഷാമം.പച്ചരി, പുഴുക്കലരി, മട്ട അരി എന്നിങ്ങനെ വിവിധ അളവിലാണ് ഓരോ കാർഡ് ഉടമയ്ക്കും നൽകേണ്ടത്. മുൻഗണനാ വിഭാഗത്തിലെ മഞ്ഞ കാർഡ് ഉടമകൾക്ക് 30 കിലോ വരെ അരി നൽകണം. ഇതിനു സാധനങ്ങൾ തികയാത്ത സ്ഥിതിയാണ്.
റേഷൻ കടകളിൽ 'വാതിൽപ്പടി' വിതരണം നടത്തുന്ന കേരള ട്രാൻസ്‌പോർട്ട് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (എൻ.എഫ്.എസ്.എ) ജനുവരി ഒന്നു മുതലാണു പണിമുടക്ക് ആരംഭിച്ചത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ബിൽ തുക കുടിശിക പൂർണമായും സെപ്തംബറിലെ കുടിശിക പകുതിയും നൽകാത്തതാണു കാരണം.

മാർച്ച് 31

വരെ സമയം
റേഷൻ കടകളിലെ ഇ പോസ് യന്ത്രത്തിലെ സ്‌കാനറുകൾ മാറ്റി സുരക്ഷ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ മാർച്ച് 31 വരെ സമയം നീട്ടി നൽകി. ഡിസംബർ 31 ആയിരുന്നു നേരത്തേ അവസാനതീയതി. ആധാറുമായി ബന്ധപ്പെട്ട വിവരച്ചോർച്ച ഒഴിവാക്കുന്നതിന് നിലവിലെ എൽ സീറോ വിഭാഗത്തിലെ സ്‌കാനർ മാറ്റി എൽ1 വിഭാഗത്തിലേതു ഘടിപ്പിക്കാനാണു കേന്ദ്രത്തിന്റെ നിർദേശം. സംസ്ഥാനത്തു പതിനാലായിരത്തിൽപരം ഇ പോസ് യന്ത്രങ്ങളിൽ ഇവ മാറ്റി സ്ഥാപിക്കാൻ 3 മാസം വേണ്ടി വരും.

സ​ഹ.​ ​സം​ഘം​:​ 3​ ​ത​വണ
ജ​യി​ച്ച​വ​ർ​ക്ക് ​മ​ത്സര
വി​ല​ക്ക് ​തു​ട​രും

കൊ​ച്ചി​:​ ​വാ​യ്പാ​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ങ്ങ​ളി​ൽ​ ​തു​ട​ർ​ച്ച​യാ​യി​ ​മൂ​ന്നു​ ​ത​വ​ണ​ ​ഭ​ര​ണ​സ​മി​തി​ ​അം​ഗ​മാ​യ​വ​ർ​ക്ക് ​മ​ത്സ​രി​ക്കാ​ൻ​ ​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ ​നി​യ​മ​ ​ഭേ​ദ​ഗ​തി​ ​റ​ദ്ദാ​ക്കി​യ​ ​ഹൈ​ക്കോ​ട​തി​ ​സിം​ഗി​ൾ​ബെ​ഞ്ച് ​ഉ​ത്ത​ര​വ് ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​സ്റ്റേ​ ​ചെ​യ്തു.​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​പ്പീ​ലി​ലാ​ണ് ​ജ​സ്റ്റി​സ് ​അ​മി​ത് ​റാ​വ​ൽ,​ ​ജ​സ്റ്റി​സ് ​കെ.​വി.​ ​ജ​യ​കു​മാ​ർ​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ബെ​ഞ്ചി​ന്റെ​ ​ഉ​ത്ത​ര​വ്.​ ​ഇ​തോ​ടെ​ ​മൂ​ന്നു​ ​ത​വ​ണ​ ​തു​ട​ർ​ച്ച​യാ​യി​ ​ഭ​ര​ണ​സ​മി​തി​ ​അം​ഗ​ങ്ങ​ളാ​യ​വ​ർ​ക്ക് ​മ​ത്സ​രി​ക്കാ​നു​ള്ള​ ​വി​ല​ക്ക് ​തു​ട​രും.

എ​തി​ർ​ ​ക​ക്ഷി​ക​ൾ​ക്ക് ​നോ​ട്ടീ​സ​യ​ച്ച​ ​കോ​ട​തി,​ ​നി​ല​വി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ന്ന​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ങ്ങ​ൾ​ക്ക് ​ഇ​ട​ക്കാ​ല​ ​ഉ​ത്ത​ര​വ് ​ബാ​ധ​ക​മ​ല്ലെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.​ ​അ​പ്പീ​ൽ​ ​വി​ശ​ദ​ ​വാ​ദ​ത്തി​നു​ ​മാ​റ്റി.​ 2024​ ​ജൂ​ൺ​ 7​നാ​ണ് 56​ ​പു​തി​യ​ ​വ്യ​വ​സ്ഥ​ക​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​സ​ഹ​ക​ര​ണ​ ​നി​യ​മ​ ​ഭേ​ദ​ഗ​തി​ ​നി​ല​വി​ൽ​ ​വ​ന്ന​ത്.

മാ​തൃ​ദി​ന​ത്തി​ൽ​ ​അ​മ്മ​മാ​ർ​ക്ക്
സൗ​ജ​ന്യ​ ​വി​മാ​ന​യാ​ത്ര

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സാ​മ്പ​ത്തി​ക​മാ​യി​ ​പി​ന്നാ​ക്കം​ ​നി​ൽ​ക്കു​ന്ന​ ​അ​മ്മ​മാ​ർ​ക്ക് ​മാ​തൃ​ദി​ന​ത്തി​ൽ​ ​സൗ​ജ​ന്യ​ ​വി​മാ​ന​യാ​ത്ര​ ​ഒ​രു​ക്കു​മെ​ന്ന് ​ഗീ​ത് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ടൂ​ർ​സ് ​ആ​ൻ​ഡ് ​ട്രാ​വ​ൽ​സ് ​എം.​ഡി​ ​ഗീ​താ​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​വി​മാ​ന​ത്തി​ൽ​ ​ഇ​തു​വ​രെ​യും​ ​ക​യ​റി​യി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കാ​ണ് ​അ​വ​സ​രം.​ല​ഭി​ക്കു​ന്ന​ ​അ​പേ​ക്ഷ​ക​ളി​ൽ​ ​നി​ന്ന് 20​ ​പേ​രെ​ ​ഷോ​ർ​ട്ട് ​ലി​സ്റ്റ് ​ചെ​യ്ത​തി​ന് ​ശേ​ഷം​ ​ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ 10​ ​പേ​ർ​ക്കാ​ണ് ​അ​വ​സ​രം.​മേ​യ് 11​ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​നി​ന്ന് ​കൊ​ച്ചി​യി​ലേ​ക്കാ​ണ് ​യാ​ത്ര.​ ​കൊ​ച്ചി​യി​ലെ​ ​കാ​ഴ്ച​ക​ൾ​ ​ആ​സ്വ​ദി​ച്ച് ​ക​പ്പ​ൽ​യാ​ത്ര,​തി​രി​കെ​ ​കൊ​ച്ചി​യി​ൽ​ ​നി​ന്ന് ​വ​ന്ദേ​ഭാ​ര​തി​ലാ​ണ് ​മ​ട​ക്കം.​താ​മ​സ​വും​ ​ഭ​ക്ഷ​ണ​വു​മ​ട​ക്ക​മു​ള്ള​ ​ചെ​ല​വു​ക​ൾ​ ​ഗീ​ത് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​വ​ഹി​ക്കും.​ 60​നും​ 70​നും​ ​ഇ​ട​യി​ൽ​ ​പ്രാ​യ​മു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ,​ ​ന​വീ​ൻ​ ​ശ്രീ​നി​വാ​സ​ൻ,​ ​സൗ​മ്യ​ ​സു​കു​മാ​ര​ൻ​ ​എ​ന്നി​വ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ 8078708255.


സാ​​​ഹി​​​ത്യ​​​കൃ​​​തി​​​ക​​​ളു​​​ടെ​​​ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണം:
ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം​​​ ​​​വ​​​കു​​​പ്പ് ​​​മേ​​​ധാ​​​വി​​​ക​​​ൾ​​​ക്ക്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​സാ​​​ഹി​​​ത്യ​​​ ​​​സൃ​​​ഷ്ടി​​​ക​​​ൾ​​​ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള​​​ ​​​അ​​​നു​​​മ​​​തി​​​ ​​​സം​​​ബ​​​ന്ധി​​​ച്ച​​​ ​​​അ​​​ധി​​​കാ​​​രം​​​ ​​​വ​​​കു​​​പ്പ് ​​​മേ​​​ധാ​​​വി​​​ക​​​ൾ​​​ക്ക് ​​​ന​​​ൽ​​​കി​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​ഉ​​​ത്ത​​​ര​​​വ് ​​​പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.​​​ 1960​​​ലെ​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​ ​​​പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം​​​ 62,​​​ 63​​​ ​​​പ്ര​​​കാ​​​രം​​​ ​​​വി​​​വി​​​ധ​​​ ​​​വ​​​കു​​​പ്പു​​​ക​​​ളി​​​ൽ​​​ ​​​ല​​​ഭി​​​ക്കു​​​ന്ന​​​ ​​​അ​​​നു​​​മ​​​തി​​​ ​​​അ​​​പേ​​​ക്ഷ​​​ക​​​ളു​​​ടെ​​​ ​​​തീ​​​ർ​​​പ്പി​​​നാ​​​യാ​​​ണി​​​ത്.
ഉ​​​ത്ത​​​ര​​​വ് ​​​പ്ര​​​കാ​​​രം,​​​ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ ​​​അ​​​നു​​​മ​​​തി​​​ ​​​ന​​​ൽ​​​കു​​​മ്പോ​​​ൾ​​​ ​​​പ്ര​​​തി​​​ഫ​​​ലം​​​ ​​​കൈ​​​പ്പ​​​റ്റു​​​ന്നി​​​ല്ലെ​​​ന്ന് ​​​ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തേ​​​ണ്ട​​​തും​​​ ​​​വ​​​കു​​​പ്പു​​​ ​​​മേ​​​ധാ​​​വി​​​ക​​​ളാ​​​ണ്.