അന്നദാനം നൽകും
Tuesday 14 January 2025 12:25 AM IST
ശബരിമല : മകരവിളക്ക് ദ൪ശിക്കാ൯ പാണ്ടിത്താവളത്തിലും സമീപ വ്യൂ പോയിന്റുകളിലും തമ്പടിക്കുന്ന അയ്യപ്പഭക്ത൪ക്കായി ദേവസ്വം ബോ൪ഡിന്റെ നേതൃത്വത്തിൽ അന്നദാന വിതരണം നടത്തും. പ്രധാന അന്നദാന മണ്ഡപത്തിൽ നിന്നുള്ള ഭക്ഷണം ഇവിടെയെത്തിച്ചാണ് വിതരണം ചെയ്യുക. ഇതിനായി പാണ്ടിത്താവളത്തിൽ രണ്ട് താത്കാലിക അന്നദാന മണ്ഡപങ്ങൾ സജ്ജമാക്കി. തീർത്ഥാടകർ തീ കത്തിച്ച് പാചകം ചെയ്യുന്നത് വിലക്ക് ഏർപ്പടുത്തിയതിനെ തുടർന്നാണ് നടപടി. ഈ വ൪ഷം തീ൪ത്ഥാടന കാലത്ത് ഇതുവരെ 10,36,000 പേരാണ് സന്നിധാനത്തെ അന്നദാനമണ്ഡപത്തിൽ നിന്ന് ഭക്ഷണം കഴിച്ചത്. മണ്ഡലകാലത്ത് മാത്രമായി 7,82,000 പേ൪ ഭക്ഷണം കഴിച്ചു.