ഏബ്രഹാം മണ്ണായ്ക്കലിനെ അനുസ്മരിച്ചു

Tuesday 14 January 2025 12:26 AM IST

പത്തനംതിട്ട : ആദ്യകാല സി.പി.എം നേതാവും ജില്ലാ കമ്മറ്റിയംഗവുമായിരുന്ന അഡ്വ.ഏബ്രഹാം മണ്ണായ്ക്കലിന്റെ എട്ടാം ചരമവാർഷികം ആചരിച്ചു. സി.പി.എം ടൗൺ സൗത്ത്, നോർത്ത് ലോക്കൽ കമ്മി​റ്റികളുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും നടത്തി. അനുസ്മരണ യോഗം സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. അഡ്വ.അബ്ദുൾ മനാഫ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ, എൻ.സജികുമാർ, പ്രൊഫ.ടി.കെ.ജി നായർ, എസ്.നിർമലാദേവി, അമൃതം ഗോപാലൻ, എം.ജെ.രവി, പി.കെ.അനീഷ് എന്നിവർ സംസാരിച്ചു.