അദ്ധ്യാപക ഒഴിവ്

Tuesday 14 January 2025 1:29 AM IST
teacher

പാലക്കാട്: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കോട്ടായിലുളള കോളേജ് ഒഫ് അപ്ലൈഡ് സയൻസിൽ ഇലക്ട്രോണിക്സ് വിഷയത്തിൽ ഒരു പാർട്ട് ടൈം ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേക്ക് ജനുവരി 16ന് രാവിലെ 10ന് കൂടിക്കാഴ്ച്ച നടത്തും. ഇലക്ട്രോണിക്സിൽ 55 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോടു കൂടിയ ബിരുദാനന്തര ബിരുദവും യു.ജി.സി/നെറ്റ് അല്ലെങ്കിൽ പിഎച്ച്.ഡിയുമാണ് യോഗ്യത. നെറ്റ്/പിഎച്ച്.ഡി ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കുന്നതാണ് താത്പര്യമുള്ളവർ യോഗ്യത, പ്രായം, പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം കോളേജിൽ കൂടിക്കാഴ്ച്ചക്ക് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ 04922285577.