മെഗാ മെഡിക്കൽ ക്യാമ്പ്
Tuesday 14 January 2025 12:28 AM IST
റാന്നി : ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ.മറിയ ഉമ്മൻ നേതൃത്വം നൽകുന്ന മന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ആദ്യ ഉമ്മൻ ചാണ്ടി സ്നേഹസ്പർശം മെഗാ മെഡിക്കൽ ക്യാമ്പ് അടിച്ചിപ്പുഴ പട്ടികവർഗ നഗറിൽ നടന്നു. പഞ്ചായത്ത് അംഗം സാംജി ഇടമുറി ക്യാമ്പ് കോർഡിനേറ്ററായിരുന്നു. റിങ്കു ചെറിയാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ.മറിയ ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. ബഥനി ആശ്രമം സുപ്പീരിയർ റവ.തോമസ് റമ്പാൻ, ശുഭാനന്ദശാന്തി മഠാധിപതി സ്വാമി ആനന്ദ ചൈതന്യ എന്നിവർ അനുഗ്രപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, ഗ്രേസി തോമസ്, സാംജി ഇടമുറി,അനിത അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.