ബോധവത്കരണ ക്ലാസ്
Tuesday 14 January 2025 12:31 AM IST
മല്ലപ്പള്ളി : സംസ്ഥാന യുവജനക്ഷേമ ബോർഡ്, ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് മല്ലപ്പള്ളി സി എം എസ് എച്ച് എസ് എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയ യുവജന ദിനാചരണത്തോട് അനുബന്ധിച്ച് സൈബർ കുറ്റകൃത്യങ്ങളും സാമൂഹ്യ മാദ്ധ്യമങ്ങളും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപിക അശ്വതി അലക്സ് അദ്ധ്യക്ഷയായി. സീനിയർ സിവിൽ പൊലീസ് ഓഫീസർ പി എച്ച് അൻസീം ക്ലാസ് നയിച്ചു. ബ്ലോക്ക് യൂത്ത് കോർഡിനേറ്റർമാരായ ആൽഫിൻ ഡാനി, എബിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.