തൊടിയൂർ ജി.എച്ച്.എസ്.എസിൽ എം.ടി അനുസ്മരണം

Tuesday 14 January 2025 12:53 AM IST
തൊടിയൂർ ഗവ.ഹയർ സെക്കൻഡറി സ്കളിൽ നടന്ന എം.ടി അനുസ്മരണത്തിൽ യുവ സാഹിത്യകാരൻ വിമൽ റോയ് അനുസ്മരണ പ്രഭാഷണം നടത്തുന്നു

തൊടിയൂർ: മലയാള സാഹിത്യത്തിനും സിനിമയ്ക്കും അമൂല്യ സംഭാവനകൾ നൽകിയ എം.ടി.വാസുദേവൻ നായരെ തൊടിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗത്തിന്റെയും വായനക്കൂട്ടത്തിന്റെയും സംയുക്താ ഭിമുഖ്യത്തിൽ അനുസ്മരിച്ചു. പി.ടി.എ പ്രസിഡന്റ് എസ്.ഉണ്ണികൃഷ്ണപിള്ള അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. എ. മഹാദേവ് അദ്ധ്യക്ഷനായി. വായനക്കൂട്ടം കൺവീനർ എ.എസ്. അനന്യ സ്വാഗതം പറഞ്ഞു. യുവസാഹിത്യകാരൻ വിമൽ റോയ് അനുസ്മരണ പ്രഭാഷണം നടത്തി. എസ്.എം.സി.ചെയർമാൻ നൗഷാദ്,എം.പി.ടി.എ.പ്രസിഡന്റ് ജാൻസി ജോബ്, സരിത, ഋഷിരഞ്ജൻ എന്നിവർ സംസാരിച്ചു. ചുവർ ചിത്രരചന മത്സരവും ഇതോടനുബന്ധിച്ച് നടന്നു.