ഫാക്ടറി ജീവനക്കാരുടെ കൂട്ട ധർണ

Tuesday 14 January 2025 1:22 AM IST

കൊല്ലം: ശമ്പളം പുതുക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് കശുഅണ്ടി ഫാക്ടറി ജീവനക്കാരുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ കൂട്ട ധർണ സംഘടിപ്പിക്കുമെന്ന് കാഷ്യു എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് എ.എ.അസീസ് പറഞ്ഞു. ക്യാഷ്യു ഫാക്ടറി ഹെഡ് ഓഫീസ് പടിഠിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്യാഷ്യു ഫെഡറേഷൻ ജനറൽ സെക്രട്ടറി സജി.ഡി.ആനന്ദ് അദ്ധ്യക്ഷനാകും. ക്യാഷ്യു എംപ്ലോയീസ് സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറി ടി.സി.വിജയൻ, ഇടവനശേരി സുരേന്ദ്രൻ, പി.പ്രകാശ് ബാബു, എം.എസ്.ഷൗക്കത്ത്, ടി.കെ.സുൽഫി, ബിജു ലക്ഷ്മികാന്തൻ, ഷെരിഫ്, വിക്രമൻ, രമ്യ, അജലാത്മജ, റെജി, മോഹൻദാസ്, ഇളംകുളം വേണുഗോപാൽ, താജുദ്ദീൻ, ഷിബു, എ.എൻ.സുരേഷ് ബാബു, നളിനാക്ഷൻ, സജീവ്, ഗിരീഷ് കുമാർ, സുന്ദരേശൻ പിള്ള, രാജീവ് എന്നിവർ സംസാരിച്ചു.