22ന് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരുടെ പണിമുടക്ക്
Tuesday 14 January 2025 2:03 AM IST
കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ 22ന് നടത്തുന്ന പണിമുടക്കിൽ സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരും പങ്കെടുക്കുമെന്ന് കേരള ആനിമൽ ഹസ്ബന്ററി ഡിപ്പാർട്ടുമെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ തീരുമാനിച്ചു. ജോ. കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്തു. ജോ. കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.ഗ്രേഷ്യസ്, കെ.എച്ച്.ഡി.എസ്.എ ജനറൽ സെക്രട്ടറി ജി.ജയൻ, ബി.വാൾട്ടർ, മനോജ് കുമാർ പാറപ്പുറത്ത്, ജി.ഷിന്തുലാൽ തുടങ്ങിയവർ സംസാരിച്ചു.