എ.വി. അനൂപിന് ഗുരുരത്ന അവാർഡ്
Wednesday 15 January 2025 4:43 AM IST
പറവൂർ: ചേന്ദമംഗലം പാലതുരുത്ത് ഗുരുദേവ സംഘമിത്രയുടെ സ്ഥാപക പ്രസിഡന്റ് എം.എ. പുഷ്പാംഗദൻ മാസ്റ്ററുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഗുരുരത്ന അവാർഡിന് എ.വി.എ ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ എ.വി. അനൂപ് അർഹനായി. വ്യവസായി, ഗുരുദേവ ഭക്തൻ, ഗുരുധർമ്മ പ്രചാരകൻ എന്നീ നിലകളിലുള്ള പ്രവർത്തനം പരിഗണിച്ചാണ് അവാർഡ്. 10001 രൂപയും ശില്പവുമടങ്ങിയ അവാർഡ് 30ന് ഗുരുദേവ സംഘമിത്രയുടെ പ്രതിഷ്ഠാ വാർഷിക സമ്മേളനത്തിൽ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നൽകും.