ഇന്റർവ്യൂവിൽ വിജയം കൈവരിക്കാൻ
രാജ്യത്ത് ബാങ്കിങ്, സിവിൽ സർവീസ് പോലുള്ള പ്രവേശന പരീക്ഷകളിൽ വിജയിച്ചാലും അധികം പേരും ഇന്റർവ്യൂവിൽ പരാജയപ്പെടാറുണ്ട്. ഇന്റർവ്യൂവിൽ വിജയം കൈവരിക്കുന്നതിന് ചിട്ടയോടെയുള്ള മികച്ച തയ്യാറെടുപ്പ് ആവശ്യമാണ്.
ഇന്റർവ്യൂവിനു തയ്യാറെടുക്കുന്നവർ സ്ഥാപനത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. തൊഴിൽ എന്താണ് എന്നത് വ്യക്തമായി മനസ്സിലാക്കിയിരിക്കണം. എങ്ങനെ വിജയകരമായി തൊഴിൽ ചെയ്യാം എന്നതിനെക്കുറിച്ചും മൂന്നു കാര്യങ്ങൾ മനസ്സിലുണ്ടാകണം. സ്കിൽ മികവ് തെളിയിക്കുന്ന അഞ്ചു കാര്യങ്ങൾ അറിഞ്ഞിരിക്കണം.
സാധാരണയായി ചോദിക്കുന്ന 12 ചോദ്യങ്ങൾ ചുവടെ ചേർക്കുന്നു.
1. നിങ്ങളെക്കുറിച്ചു പറയാമോ?
പ്രവൃത്തി പരിചയം, സ്കിൽ എന്നിവയിലൂന്നി ഉത്തരം നൽകണം.ഇതുമായി ബന്ധപ്പെട്ട ആകർഷകമായ രീതിയിൽ തുടക്കം, പഠനം എന്നിവ വിവരിക്കാം.
2.എന്തുകൊണ്ടാണ് ഈ തൊഴിലിൽ താല്പര്യപ്പെടുന്നത്?
ഇന്റർവ്യൂ ചെയ്യുന്ന സ്ഥാപനത്തെക്കുറിച്ച് മനസ്സിലാക്കിയിരിക്കണം.എങ്ങിനെ നിങ്ങൾ കൈവരിച്ച സ്‌കിൽ തൊഴിലിന് ഉപകരിക്കുമെന്ന് വ്യക്തമായി വിശകലനം ചെയ്യണം.
3. നിങ്ങളുടെ കഴിവുകൾ?
തൊഴിലിനിണങ്ങിയ 2 -3 പ്രധാനപ്പെട്ട തൊഴിൽ നൈപുണ്യം, കഴിവുകൾ എന്നിവയെക്കുറിച് വിവരിക്കണം.
4. ജീവിതത്തിൽ പരാജയപ്പെട്ട നിമിഷങ്ങൾ?
കഥ പറയുന്ന രീതിയിൽ ഇവ എങ്ങിനെ വിജയകരമായി തരണം ചെയ്തുവെന്ന് വിവരിക്കണം.ഇതിനുള്ള സ്കില്ലുകൾ കൈവരിച്ചതിനെക്കുറിച്ചും വിവരിക്കാം.
5. മറ്റുള്ളവർക്ക് നിങ്ങൾ എങ്ങിനെ പ്രചോദനം നൽകും?
നേതൃത പാടവം വിലയിരുത്താനുള്ള ചോദ്യമാണിത്. ലീഡർഷിപ് സ്കില്ലുകളെക്കുറിച്ച് വിവരിക്കാം.
6. വിവിധ പ്രോജക്ടുകൾ ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച്?
മൾട്ടി ടാസ്കിങ് സ്കിൽ, ടൈം മാനേജ്‌മെന്റ്, സുതാര്യത എന്നിവ അറിയാനുദ്ദേശിച്ചുള്ള ചോദ്യമാണിത്.ഉദാഹരണ സഹിതം ഉത്തരം നൽകാം.
7. തൊഴിലിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റത്തെക്കുറിച്ച്?
ഉദാഹരണം സഹിതം നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റങ്ങളെക്കുറിച്ച് വിവരിക്കാം. ഇതിലൂടെ സ്ഥാപനം ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനെക്കുറിച്ചും ഉത്തരം നൽകാം.
8. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനെക്കുറിച്ച്?
ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള തന്ത്രങ്ങൾ ഉദാഹരണം സഹിതം വ്യക്തമാക്കണം.
9. ഓഫീസ് മേധാവിയുമായുള്ള അഭിപ്രായവ്യത്യാസത്തെക്കുറിച്ച്?
പോസിറ്റീവായി ഉത്തരം നൽകണം.
10. കഴിവുകേടുകൾ?
തൊഴിലുമായി ബന്ധപ്പെടാത്ത കാര്യങ്ങൾ വസ്തുനിഷ്ഠമായി വിവരിക്കണം. കൂടുതൽ തൊഴിൽ ചെയ്യാനുള്ള താത്പര്യം, ആത്മാർത്ഥത എന്നിവയും സൂചിപ്പിക്കാം.
11. നിങ്ങൾക്ക് ചോദിക്കാവുന്ന ചോദ്യങ്ങൾ?
ആദ്യ മൂന്ന് മാസത്തിൽ കൈവരിക്കേണ്ട ലക്ഷ്യങ്ങളെക്കുറിച്ച്
12. കൂടുതൽ ചർച്ച ചെയ്യേണ്ട കാര്യങ്ങളുണ്ടോ?
ഇല്ല എന്ന് പറയരുത്. ഇന്റർവ്യൂവിലെ ചോദ്യങ്ങളെ വിശകലനം ചെയ്ത് ഉത്തരം നൽകാം.
മികച്ച ആശയ വിനിമയം, നേതൃത്വ പാടവം, അനലിറ്റിക്കൽ സ്കില്ലുകൾ, പ്രോബ്ലം സോൾവിംഗ്, ടീം വർക്ക്, അഡാപ്റ്റബിലിറ്റി തുടങ്ങിയ ട്രാൻസ്ഫെറബിൾ സ്കില്ലുകൾ ഇന്റർവ്യൂവിൽ വിലയിരുത്തപ്പെടും. മികച്ച പൊതു വിജ്ഞാനം ആവശ്യമായതിനാൽ പതിവായി പത്രങ്ങൾ വായിക്കണം.
എം.ജി സർവകലാശാല പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എം.എസ്സി ജിയോളജി (സി.എസ്.എസ് 2023 അഡ്മിഷൻ റഗുലർ, 2019 -22 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ ഇന്ന് മുതൽ നടക്കും.
മൂന്നാം സെമസ്റ്റർ ബി.വോക്ക് ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെന്റഷൻ ആൻഡ് ഓട്ടോമേഷൻ (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 -22 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് പുതിയ സ്കീം ഓക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 17 മുതൽ നടക്കും.
മൂന്നാം സെമസ്റ്റർ എം.എസ്.സി ബയോഇൻഫർമാറ്റിക്സ് (2023 അഡ്മിഷൻ റഗുലർ, 2019-22 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 17 മുതൽ നടക്കും.
ഒന്നും രണ്ടും സെമസ്റ്റർ എം.എഫ്.എ (2023 അഡ്മിഷൻറഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 - 22 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി നവംബർ 2024) പ്രാക്ടിക്കൽ പരീക്ഷകൾ 20 മുതൽ ത്യപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നടക്കും.
മൂന്നാം സെമസ്റ്റർ എം.എസ്.സി ബോട്ടണി (2023 അഡ്മിഷൻ റഗുലർ, 2019 - 22 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഓക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 30 മുതൽ നടക്കും.
ഓർമിക്കാൻ...
1. പാലിയോഗ്രഫി:- കേരള സർവകലാശാലയിൽ പാലിയോഗ്രഫി & കൺസർവേഷൻ ഒഫ് മാനുസ്ക്രിപ്റ്റ്സ് പ്രോഗ്രാം പി.ജി ഡിപ്ലോമയ്ക്ക് ഇന്നുകൂടി ഓഫ്ലൈനായി അപേക്ഷിക്കാം. ഫോൺ: 0471 2308421.
2. നഴ്സിംഗ്, പാരാമെഡിക്കൽ സ്കോളർഷിപ്:- നഴ്സിംഗ് ഡിപ്ലോമ, പാരാമെഡിക്കൽ ഡിപ്ലോമ എന്നിവ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് മദർതെരേസ സ്കോളർഷിപ്പിന് 17 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: minoritywelfare.kerala.gov.in.
3. സൈനിക് സ്കൂൾ പ്രവേശനം:- സൈനിക് സ്കൂൾ എൻട്രൻസ് പ്രവേശന പരീക്ഷ (AISSEE) തീയതി 23 വരെ നീട്ടി. വെബ്സൈറ്റ്: https://exams.nta.ac.in.AISSEE/.
എൽ എൽ.എം സ്ട്രേ വേക്കൻസി അലോട്ട്മെന്റ്
എൽ എൽ.എം കോഴ്സിലേക്കുള്ള എലിജിബിൾ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പുതുതായി അനുവദിക്കപ്പെട്ട സി.എസ്.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലീഗൽ സ്റ്റഡീസ്, പാറശ്ശാല, മാർ ഗ്രിഗോറിയസ് കോളേജ് ഒഫ് ലാ, നാലാഞ്ചിറ കോളേജുകളിലെ കോളേജ് ലെവൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റിൽ നേരിട്ട് പങ്കെടുക്കാം. വിവരങ്ങൾക്ക് www.cee.kerala.gov.in.