ഉണ്ണി മുകുന്ദൻ 'അമ്മ' ട്രഷറർ സ്ഥാനം ഒഴിഞ്ഞു

Wednesday 15 January 2025 3:27 AM IST

കൊച്ചി: താരസംഘടനയായ അമ്മയുടെ അഡ്ഹോക് കമ്മിറ്റി ട്രഷറർ സ്ഥാനം ഉണ്ണി മുകുന്ദൻ ഒഴിഞ്ഞു. സിനിമയിലെ തിരക്കുകളും മറ്റ് ഉത്തരവാദിത്വങ്ങളും മൂലം പ്രവർത്തനത്തിന് സമയം ലഭിക്കാത്തതിനാലാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് ഒഴിവാകുന്ന വിവരം അറിയിച്ചത്. തൊഴിൽ സമ്മർദ്ദവും സംഘടനാ ചുമതലകളും മാനസികാരോഗ്യത്തെയും ബാധിച്ചു. ട്രഷററെന്ന നിലയിൽ മികവോടെ പ്രവർത്തിക്കാനും എല്ലാവരുടെയും സഹകരണം നേടാനുമായെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.