പഞ്ചാബ് നാഷണൽ ബാങ്കിൽ കെ.വൈ.സി പുതുക്കാം

Wednesday 15 January 2025 12:28 AM IST

ന്യൂഡൽഹി: പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) ഉപഭോക്താക്കൾ അക്കൗണ്ടുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് ജനുവരി 23നകം കെ.വൈ.സി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണം. സെപ്റ്റംബർ 30 വരെ കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യേണ്ട അക്കൗണ്ടുകളുള്ള ഉപഭോക്താക്കൾക്കാണ് ഇത് ബാധകം. ഐഡന്റിറ്റി പ്രൂഫ്, മേൽവിലാസ തെളിവ്, സമീപകാല ഫോട്ടോ, പാൻ/ഫോം 60, വരുമാന തെളിവ്, മൊബൈൽ നമ്പർ അല്ലെങ്കിൽ മറ്റേതെങ്കിലും അപ്ഡേറ്റ് വിവരങ്ങൾ ശാഖയിൽ നൽകണം.