നിലപാട് അപലപനീയം:ഹർഷിന സമരസമിതി

Wednesday 15 January 2025 12:45 AM IST

കോഴിക്കോട് : ഹർഷിനയോട് ക്രൂരത കാണിച്ച സർക്കാരിനെ വെള്ള പൂശാൻ പ്രസ്താവന ഇറക്കിയ വനിതാ കമ്മിഷൻ ചെയർപേഴ്സന്റെ നിലപാട് അപലപനീയമാണെന്ന് ഹർഷിന സമരസഹായ സമിതി. വനിതാ കമ്മിഷൻ ചെയർപേഴ്സൺ പറയുന്നത് സർക്കാർ നിയമസഹായം നൽകാൻ തയ്യാറാണെന്നാണ്. കുന്ദമംഗലം കോടതിയിൽ സമർപ്പിക്കപ്പെട്ട കുറ്റപത്രത്തിൽ പ്രതികളെ വിചാരണ ചെയ്യാനിരിക്കെ ഇവർക്ക് ഹൈക്കോടതിയിൽ സ്റ്റേ ലഭിക്കാൻ പ്രോസിക്യൂഷൻ മൗനം പാലിക്കുകയായിരുന്നു. ഹർഷിനക്കൊപ്പമല്ലെന്ന് സർക്കാർ തെളിയിച്ചു കൊണ്ടിരിക്കുകയാണെന്ന് സമരസഹായ സമിതി ചെയർമാൻ ദിനേശ് പെരുമണ്ണയും കൺവീനർ മുസ്തഫ പാലാഴിയും പറഞ്ഞു.