ഇന്ന് ധർണ
Wednesday 15 January 2025 3:48 AM IST
തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിലിലെ എല്ലാ വിഭാഗം ജീവനക്കാർക്കും എല്ലാ മാസവും ശമ്പളം നൽകുന്നതിനുള്ള തുക അനുവദക്കുക, പതിനൊന്നാം ശമ്പള പരിഷ്കരണം അടിയന്തരമായി നടപ്പിലാക്കുക തുടങ്ങിയവ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്ന് സെക്രട്ടേറിയറ്റ് പടിക്കൽ സൂചനാ ധർണ നടത്തും.
രാവിലെ 10.30ന് കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ അജിത് കുമാർ സൂചനാ ധർണ ഉദ്ഘാടനം ചെയ്യും.