'നവരത്നമിട്ടാൽ നല്ലതാണെന്ന് പറഞ്ഞു, ആ മോതിരം ഇട്ട അന്നുമുതൽ ജീവിതത്തിൽ സംഭവിച്ചത്'; വെളിപ്പെടുത്തലുമായി താരദമ്പതികൾ

Wednesday 15 January 2025 12:37 PM IST

മലയാളികളുടെ പ്രിയ താരദമ്പതികളാണ് നടൻ ഷാജു ശ്രീധറും ഭാര്യ ചാന്ദ്നിയും. നവരത്ന മോതിരമിട്ടതിനെക്കുറിച്ചും വീട്ടിൽ കള്ളൻ കയറിയതിനെപ്പറ്റിയും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് ദമ്പതികളിപ്പോൾ.

'പാലക്കാട്ടെ ഞങ്ങളുടെ വീട്ടിൽ കള്ളൻ കയറി. ഇരുപത്തിയഞ്ച് പവനോളം കൊണ്ടുപോയി. പൊലീസും വിരലടയാള വിദഗ്ദ്ധരുമൊക്കെ വന്നു. ഒരു നായയെ വളർത്തിയാൽ നല്ലതാണെന്ന് അവർ പറഞ്ഞു. അങ്ങനെ ഞങ്ങൾ നായയെ വാങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോൾ ഞങ്ങളുടെ വീടിന്റെ നാല് വീടിനപ്പുറത്ത് വലിയ ജർമൻ ഷെപ്പേർഡിനെ കള്ളൻ കൊണ്ടുപോയി. അതിനുശേഷം ഞങ്ങൾ വീടിന്റെ അകത്തിട്ടാണ് അതിനെ വളർത്തിയത്.'- ഷാജു പറഞ്ഞു.


പോയ സ്വർണമൊന്നും തിരിച്ചുകിട്ടിയില്ലെന്നും ദമ്പതികൾ പറയുന്നു. 'നവരത്മിയിട്ടാൽ നല്ലതാണെന്ന് ആരോ എന്നോട് പറഞ്ഞു. നവരത്നമിട്ടാൽ നല്ലതാണ്, ശരിയാണ്. എന്നാൽ കല്ല് എന്തെങ്കിലും മാറിപ്പോയാൽ ദോഷമാണെന്ന് തോന്നുന്നു. എനിക്കത് ഇട്ട അന്നുതൊട്ട് പ്രശ്നങ്ങളായിരുന്നു. വർക്ക് മുടങ്ങുന്നു, പിന്നെ വീട്ടിൽ കള്ളൻ കയറിയപ്പോൾ ഈ മോതിരവും കൂടി കൊണ്ടുപോയി. അപ്പോൾ ശരിയായി.


ഞങ്ങൾ വീട്ടിലുള്ളപ്പോഴാണ് കള്ളൻ കയറിയത്. അച്ഛനും അമ്മയും കിടക്കുന്നതിന് തൊട്ടടുത്ത അലമാര തുറന്ന് സ്വർണം എടുത്തു. ഗോൾഡിനകത്തുണ്ടായിരുന്ന ഫാൻസിയൊക്കെ മാറ്റി, അവിടെവച്ചാണ് കൊണ്ടുപോയത്. അത്രയും എക്സ്‌പേർട്ടായിരുന്നു അവർ. അച്ഛന്റെ അമ്മയുടെയും മുഖത്ത് സ്‌പ്രേ ചെയ്തിരുന്നു. ചുമരിൽ ചെറിയ കാലുകളുടെ അടയാളങ്ങളായിരുന്നു. തിരുട്ട് ഗ്രാമത്തിൽ നിന്നൊക്കെ കുട്ടികളെയാണ് ഇറക്കുന്നത്. മൊബൈലും കാശുമൊന്നും എടുത്തില്ല. സ്വർണം മാത്രമാണ് കൊണ്ടുപോയത്.'-ഷാജുവും ചാന്ദ്നിയും പറഞ്ഞു.