കൺവെൻഷൻ നടത്തി
Thursday 16 January 2025 1:06 AM IST
പാലക്കാട്: എട്ടു വർഷമായി ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നതിനെതിരെ 22 ന് സെറ്റോയുടെ(സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനെെസേഷൻസ്) നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും പണിമുടക്ക് നടത്തും. ഇതിന്റെ ഭാഗമായി ജില്ലയിൽ നടന്ന പണിമുടക്ക് കൺവെൻഷൻ ഡി.സി.സി. പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ ഗിരീഷ് അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ കെ.സി.സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി പി. ഹരി ഗോവിന്ദൻ, ബി.സുനിൽകുമാർ, ജി.എസ്.ഉമാശങ്കർ , കെ. ശ്രീജേഷ്, വി.സതീഷ് കുമാർ , ഷാജി തെക്കേതിൽ,എൻ.ജോയ്, എ.ഗോപിദാസ്, വി.സുജിത് കുമാർ എന്നിവർ സംസാരിച്ചു.