കാ​ല​ടി​യി​ലെ​ ​ക​വ​ർ​ച്ചയ്ക്ക് ട്ര​യ​ൽ​ ​ ന​ട​ത്തി​യ​ത് ​മൂ​ന്നു​ത​വ​ണ

Thursday 16 January 2025 2:30 AM IST

കൊ​ച്ചി​:​ ​കാ​ല​ടി​യി​ലെ​ ​വി.​കെ.​ഡി​ ​പ​ച്ച​ക്ക​റി​ ​ക​ട​യി​ൽ​ ​നി​ന്ന് ​ക​ള​ക്ഷ​ൻ​ ​തു​ക​യു​മാ​യി​ ​പോ​യ​ ​കാ​ഷ്യ​റെ​ ​കു​ത്തി​ ​വീ​ഴ്ത്തി​ 22​ ​ല​ക്ഷം​ ​ക​വ​ർ​ന്ന​ ​കേ​സി​ൽ​ ​പ്ര​തി​ക​ൾ​ ​ന​ട​ത്തി​യ​ത് ​ആ​സൂ​ത്രി​ത​മാ​യ​ ​ക​വ​ർ​ച്ച.​ ​ക​ട​യു​ടെ​ ​പ്ര​ധാ​ന​ ​ഓ​ഫീ​സി​ൽ​ ​നി​ന്ന് ​ക​ള​ക്ഷ​ൻ​ ​തു​ക​യു​മാ​യി​ ​സ്‌​കൂ​ട്ട​റി​ൽ​ ​കാ​ഷ്യ​ർ​ ​ഡേ​വി​സ് ​പോ​ക​ന്ന​ ​വ​ഴി​ ​സ്കെ​ച്ച് ​ചെ​യ്ത​ ​സം​ഘം​ ​പ​ദ്ധ​തി​ ​ആ​സൂ​ത്രി​ത​മാ​യി​ ​ന​ട​പ്പാ​ക്കാ​ൻ​ ​മൂ​ന്നു​ ​ത​വ​ണ​ ​ട്ര​യ​ൽ​ ​റ​ൺ​ ​ന​ട​ത്തി​യെ​ന്ന് ​വി​വ​രം.​ ​കാ​ഷ്യ​ർ​ ​ഡേ​വി​സ് ​പോ​കു​ന്ന​ ​വ​ഴി​ക​ളി​ലൂ​ടെ​ ​സ​ഞ്ച​രി​ച്ചും​ ​വ​ണ്ടി​ ​ന​മ്പ​റും​ ​ആ​ളെ​യും​ ​സ്‌​കെ​ച്ച് ​ചെ​യ്ത് ​പൊ​ലീ​സി​ന് ​പി​ടി​കൊ​ടു​ക്കാ​തെ​ ​ര​ക്ഷ​പ്പെ​ടാ​നു​ള്ള​ ​വ​ഴി​ക​ളും​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​ഡി​സം​ബ​ർ​ 27​ ​ന് ​വൈ​കി​ട്ട് 5.15​ന് ​മോ​ട്ടോ​ർ​സൈ​ക്കി​ളി​ൽ​ ​വ​ന്ന​ ​വി​ഷ്ണു​ ​പ്ര​സാ​ദ്,​ ​അ​നീ​സ് ​എ​ന്നി​വ​ർ​ ​ബൈ​ക്ക് ​വ​ട്ടം​ ​വ​ച്ച് ​സ്‌​കൂ​ട്ട​ർ​ ​മ​റി​ച്ചി​ട്ടു.​ ​താ​ഴെ​ ​വീ​ണ​ ​ഡേ​വി​സി​ന്റെ​ ​മു​ഖ​ത്ത് ​പെ​പ്പ​ർ​ ​സ്‌​പ്രെ​ ​അ​ടി​ച്ച് ​വ​യ​റ്റി​ൽ​ ​ക​ത്തി​ക്ക് ​കു​ത്തി​ ​വീ​ഴ്ത്തി​ ​സ്‌​കൂ​ട്ട​റി​ന്റെ​ ​സീ​​​റ്റി​ന​ടി​യി​ലെ​ ​ബോ​ക്‌​സി​ലു​ണ്ടാ​യി​രു​ന്ന​ ​പ​ണം​ ​ക​വ​ർ​ച്ച​ ​ചെ​യ്ത് ​ക​ട​ന്നു.
ക​വ​ർ​ച്ച​ ​ചെ​യ്ത​ ​പ​ണം​ ​എ​ട്ട് ​ല​ക്ഷം​ ​രൂ​പ​ ​വീ​തം​ ​അ​നീ​സും​ ​വി​ഷ്ണു​വും​ ​പ​ങ്കി​ട്ടെ​ടു​ത്തു.​ ​ആ​റ് ​ല​ക്ഷം​ ​ഗൂ​ഡാ​ലോ​ച​ന​ ​ന​ട​ത്തി​യ​വ​ർ​ക്ക് ​കൈ​മാ​റി.​ ​പ്ര​തി​ക​ൾ​ ​സ​ഞ്ച​രി​ച്ച​ ​യ​മ​ഹ​ ​ആ​ർ​ 15​ ​ബൈ​ക്ക് ​കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു​ ​അ​ന്വേ​ഷ​ണം.​ ​വി.​കെ.​ഡി​ ​ക​മ്പ​നി​യി​ലെ​ ​മു​ഴു​വ​ൻ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ച് ​ക്രി​മി​ന​ൽ​ ​പ​ശ്ചാ​ത്ത​ല​ത്തെ​ ​കു​റി​ച്ച് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി.​ ​മു​ഖ​ത്ത​ടി​ച്ച​ ​പെ​പ്പ​ർ​ ​സ്‌​പ്രെ​യു​ടെ​ ​ഉ​റ​വി​ടം​ ​ക​ണ്ടെ​ത്തി​യാ​ണ് ​പ്ര​തി​ക​ളി​ലേ​ക്കെ​ത്തി​യ​ത്.
ആ​ഡം​ബ​ര​ ​ജീ​വി​ത​ത്തി​ന് ​ക​വ​ർ​ച്ച​ ​ചെ​യ്ത​ ​പ​ണം​ ​പ​ങ്കു​വെ​ച്ച​തി​ന് ​ശേ​ഷം​ ​വി​ഷ്ണു​വും​ ​അ​നി​സും​ ​ര​ണ്ട് ​വ​ഴി​ക​ളി​ലാ​യി​ ​ര​ക്ഷ​പ്പെ​ട്ടു.​ ​വി​ഷ്ണു,​ ​മൈ​സൂ​ർ.​ഗോ​വ.​ ​ഡ​ൽ​ഹി​ ​ഹ​രി​ദ്വാ​ർ,​ ​വാ​ര​ണാ​സി​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ക​ഴി​ഞ്ഞ​തി​നു​ശേ​ഷം​ ​പ​ഴ​നി​യി​ൽ​ ​വ​ന്ന് ​ഒ​ളി​വി​ൽ​ ​താ​മ​സി​ക്കു​ന്ന​തി​നി​ടെ​ ​പി​ടി​യി​ലാ​യി.​ ​ര​ണ്ടാം​പ്ര​തി​ ​അ​നി​സി​നെ​ ​വ​യ​നാ​ട്ടി​ൽ​ ​നി​ന്ന് ​പി​ടി​കൂ​ടി.​ ​

ഗൂഢാലോചന ജയിലിൽ

കേ​സി​ലെ​ ​മൂ​ന്നാം​ ​പ്ര​തി​ ​അ​നി​ൽ​കു​മാ​റാ​ണ് ​കേ​സി​ന്റെ​ ​മു​ഖ്യ​ ​ആ​സൂ​ത്ര​ക​ൻ.​ ​വി.​കെ.​ഡി​യി​ലെ​ ​ഡ്രൈ​വ​റാ​യി​രു​ന്ന​ ​ഇ​യാ​ൾ​ ​ക​ഴി​ഞ്ഞ​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​വ​ര​ന്ത​ര​പ്പി​ള്ളി​ ​സ്​​റ്റേ​ഷ​ൻ​ ​പ​രി​ധി​യി​ൽ​ ​പോ​ക്‌​സോ​ ​കേ​സി​ൽ​ ​അ​റ​സ്റ്റി​ലാ​യി​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​സ​ബ് ​ജ​യി​ലി​ലാ​യി​രു​ന്നു.​ ​ഈ​ ​സ​മ​യ​ത്ത് ​മ​റ്റു​പ്ര​തി​ക​ൾ​ ​വി​വി​ധ​ ​കേ​സു​ക​ളി​ൽ​ ​പെ​ട്ട് ​ജ​യി​ലി​ലു​ണ്ടാ​യി​രു​ന്നു.​ ​ഇ​വി​ടെ​ ​വ​ച്ചാ​ണ് ​​ ​ഗൂ​ഢാ​ലോ​ച​ന.​ ​സ്കൂ​ട്ട​റി​ൽ​ 50​ ​ല​ക്ഷം​ ​രൂ​പ​യു​ണ്ടാ​കു​മെ​ന്നാ​ണ് ​അ​നി​ൽ​കു​മാ​ർ​ ​പ​റ​ഞ്ഞ​ത്. പ​ണം​ ​ന​ഷ്ട​പ്പെ​ട്ട​ ​വി​വ​രം​ ​പൊ​ലീ​സി​ൽ​ ​അ​റി​യി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു​ ​പ്ര​തി​ക​ളു​ടെ​ ​നി​ഗ​മ​നം.​ ​

1-ാം പ്രതി ബോംബ് വിഷ്ണു - ​മ​തി​ല​കം​ ​സ്​​റ്റേ​ഷ​ൻ​ ​റൗ​ഡി​ ​ലി​സ്റ്റി​ൽ.​ ​വ​ധ​ശ്ര​മ​ത്തി​ന് ​നാ​ലും​ ​ബോം​ബ് ​കൈ​വ​ശം​ ​വ​ച്ച​തി​ന് ​ഒ​രു​ ​കേ​സും,​​​ ​മ​​​റ്റ് ​കേ​സു​ക​ളി​ലും​ ​പേ​ര്.

2-ാം പ്രതി ബെല്ലാരി അനീസ്- ​ ​കൈ​പ്പ​മം​ഗ​ലം​ ​സ്​​റ്റേ​ഷ​നി​ൽ​ ​റൗ​ഡി​ ​ലി​സ്റ്റി​ൽ.​ ​മോ​ഷ​ണ​ത്തി​നും​ ​ക​സ്​​റ്റ​ഡി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ട്ടു​പോ​യ​തി​നും​ ​ആ​യു​ധം​ ​കൈ​വ​ശം​ ​വ​ച്ച​തി​നും​ ​വ​ധ​ശ്ര​മ​ത്തി​നും​ ​കേ​സു​കൾ

3-ാം പ്രതി അനിൽകുമാർ - ​സ്പി​രി​​​റ്റ് ​ക​ട​ത്ത് ​കേ​സും​ ​പോ​ക്‌​സോ​ ​കേ​സും

4-ാം പ്രതി സഞ്ജു - ​വ​ധ​ശ്ര​മ​ത്തി​ന് ​കേ​സ്

അന്വേഷണ സംഘം

ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ഡോ.​വൈ​ഭ​വ് ​സ​ക്‌​സേ​ന​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പെ​രു​മ്പാ​വൂ​ർ​ ​എ.​എ​സ്.​പി​ ​ശ​ക്തി​ ​സിം​ഗ് ​ആ​ര്യ,​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​അ​നി​ൽ​കു​മാ​ർ​ ​ടി.​ ​മേ​പ്പി​ള്ളി,​ ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ​ ​ജോ​സി​ ​എം.​ ​ജോ​ൺ​സ​ൺ,​ ​വി.​എ​സ്.​ ​ഷി​ജു,​ ​റെ​ജി​മോ​ൻ,​ ​ഒ.​എ.​ ​ഉ​ണ്ണി,​ ​എ​ ​എ​സ്.​ഐ​മാ​രാ​യ​ ​പി.​എ.​ ​അ​ബ്ദു​ൽ​ ​മ​നാ​ഫ്,​ ​എം.​എ​സ്.​ ​രാ​ജി,​ ​സീ​നി​യ​ർ​ ​സി.​പി.​ഒ​മാ​രാ​യ​ ​ടി.​എ.​ ​അ​ഫ്‌​സ​ൽ,​ ​വ​ർ​ഗീ​സ് ​ടി.​ ​വേ​ണാ​ട്ട്,​ ​ഷി​ജോ​ ​പോ​ൾ,​ ​മ​നോ​ജ് ​കു​മാ​ർ,​ ​ബെ​ന്നി​ ​ഐ​സ​ക്ക്,​ ​കെ.​ആ​ർ.​ ​രാ​ഹുൽ