'സമാന്തര"ത്തിന് തുടക്കമായി
കൊച്ചി: 32 കലാകാരന്മാരുടെ സൃഷ്ടികളുമായി സമാന്തരം കലാപ്രദർശനത്തിന് തുടക്കമായി. വൈറ്റില മെർമെയ്ഡ് ഹോട്ടലിലെ ആർ.കെ ആർട്ട് ഗ്യാലറിയിൽ ആരംഭിച്ച എക്സിബിഷൻ പ്രമുഖ എഴുത്തുകാരൻ എൻ.ഇ. സുധീർ ഉദ്ഘാടനം ചെയ്തു. ചിത്രകാരനും ലളിതകലാ അക്കാഡമി മുൻ ചെയർമാനുമായ സത്യപാലാണ് പ്രദർശനം ക്യുറേറ്റ് ചെയ്യുന്നത്. കേരളത്തിലെ കലാകാരന്മാരുടെ ആത്മാവിഷ്കാരത്തിനും സാമൂഹ്യ പ്രതിബദ്ധതക്കും സമാന്തരമായ ഒരു ഇടം നൽകുകയാണ് 'സമാന്തരം ' പ്രദർശനമെന്ന് സത്യപാൽ പറഞ്ഞു. ജോസ് ഡൊമനിക് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അജയ കുമാർ, ചിത്രകാരന്മാരായ സി.എസ്. ജയറാം, സി.എസ്. സുധാകരൻ എന്നിവർ പങ്കെടുത്തു.