ലക്ഷങ്ങളുടെ സ്‌കോളർഷിപ്പ് പാഴായേക്കും ഒരുക്കത്തിലേക്ക് കടക്കാതെ സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷ

Thursday 16 January 2025 1:39 AM IST

കൊ​ച്ചി​:​ ​അ​ര​ല​ക്ഷ​ത്തി​ലേ​റെ​ ​കു​ട്ടി​ക​ൾ​ ​എ​ഴു​തു​ന്ന​ ​സം​സ്‌​കൃ​തം​ ​സ്‌​കോ​ള​ർ​ഷി​പ്പ് ​പ​രീ​ക്ഷ​യ്ക്ക് ​ഒ​രു​ക്ക​മൊ​ന്നു​മാ​യി​ല്ല.​ ​ഡി​സം​ബ​റി​ൽ​ ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ ​പ​രീ​ക്ഷ​ ​ജ​നു​വ​രി​യി​ൽ ​ന​ട​ത്താ​മെ​ന്ന​ ​നി​ർ​ദ്ദേ​ശം​ ​വ​ന്നി​ട്ടും​ ​ചോ​ദ്യ​പേ​പ്പ​ർ​ ​ശി​ല്പ​ശാ​ല​ ​ന​ട​ത്തു​ക​യോ​ ​സ​ർ​ക്കു​ല​ർ​ ​ഇ​റ​ക്കു​ക​യോ​ ​ചെ​യ്തി​ട്ടി​ല്ല.​ ​പ​രീ​ക്ഷ​ ​വൈ​കി​യാ​ൽ​ ​മാ​ർ​ച്ചി​നു​ ​മു​മ്പ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​സ്‌​കോ​ള​ർ​ഷി​പ്പ് ​വി​ത​ര​ണം​ ​മു​ട​ങ്ങും.​ ​ഇ​ത് ​ഈ​ ​വ​ർ​ഷ​ത്തെ​ ​സ്‌​കോ​ള​ർ​ഷി​പ്പ് ​തു​ക​ ​പാ​ഴാ​കാ​ൻ​ ​ഇ​ട​യാ​ക്കും.​ ​മു​മ്പ് ​ഇ​ത്ത​ര​ത്തി​ൽ​ ​സ്‌​കോ​ള​ർ​ഷി​പ്പ് ​പാ​ഴാ​യ​പ്പോ​ഴാ​ണ് ​കേ​ര​ള​ ​സം​സ്‌​കൃ​താ​ദ്ധ്യാ​പ​ക​ ​ഫെ​ഡ​റേ​ഷ​ൻ​ ​ഇ​ട​പെ​ട്ട് ​പ​രീ​ക്ഷ​ ​ഡി​സം​ബ​റി​ൽ​ ​ന​ട​ത്താ​നാ​രം​ഭി​ച്ച​ത്.​ ​ഇ​ത്ത​വ​ണ​ ​പ​രീ​ക്ഷ​ ​ജ​നു​വ​രി​ 28​ന് ​ന​ട​ത്താ​മെ​ന്ന് ​സ​ർ​ക്കാ​ർ​ ​നി​ർ​ദ്ദേ​ശം​ ​മു​ന്നോ​ട്ട് ​വെ​ച്ചു.​ ​എ​ന്നാ​ൽ,​ ​ഇ​തി​ന് ​ഒ​രു​ ​സാ​ധ്യ​ത​യു​മി​ല്ലെ​ന്ന് ​അ​ദ്ധ്യാ​പ​ക​ർ​ ​പ​റ​യു​ന്നു.​ ​ചോ​ദ്യ​പേ​പ്പ​ർ​ ​ശി​ല്പ​ശാ​ല​യോ,​ ​മാ​തൃ​കാ​ ​ചോ​ദ്യ​പേ​പ്പ​ർ​ ​ത​യാ​റാ​ക്ക​ലോ​ ​ന​ട​ക്കാ​തെ​ ​എ​ങ്ങ​നെ​ ​പ​രീ​ക്ഷ​ ​ന​ട​ത്തു​മെ​ന്ന​താ​ണ് ​പ്ര​ശ്‌​നം. 17,545​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ 58​ ​ല​ക്ഷം​ ​രൂ​പ​യാ​ണ് ​സം​സ്‌​കൃ​ത​ ​സ്‌​കോ​ള​ർ​ഷി​പ്പ്.​ ​സം​സ്‌​കൃ​ത​ ​ഭാ​ഷാ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള​ ​പ്ലാ​ൻ​ ​ഫ​ണ്ട് ​വി​ഹി​ത​മാ​ണി​ത്.​ ​ഒ​രു​ ​സ്‌​കൂ​ളി​ലെ​ ​ഓ​രോ​ ​ക്ലാ​സി​ൽ​ ​നി​ന്നും​ ​ര​ണ്ടു​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​വീ​തം​ ​പ​രീ​ക്ഷ​യെ​ഴു​താം.​ ​ഉ​പ​ജി​ല്ല​യി​ൽ​ 40​ ​എ​ൽ.​പി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് 100​ ​രൂ​പ​ ​വീ​ത​വും​ 45​ ​യു.​പി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് 400​ ​രൂ​പ​ ​വീ​ത​വും​ ​ഹൈ​സ്‌​കൂ​ളി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​ജി​ല്ലാ​ത​ല​ത്തി​ൽ​ 90​ ​കു​ട്ടി​ക​ൾ​ക്ക് 600​ ​രൂ​പ​ ​വീ​ത​വു​മാ​ണ് ​സ്‌​കോ​ള​ർ​ഷി​പ്പ്.​ ​സം​സ്ഥാ​ന​ത്താ​കെ​ 163​ ​ഉ​പ​ജി​ല്ല​ക​ളും​ 41​ ​വി​ദ്യാ​ഭ്യാ​സ​ ​ജി​ല്ല​ക​ളു​മാ​ണു​ള്ള​ത്.

ഫ​ണ്ടു​മി​ല്ല,​ ​ചു​മ​ത​ല​ക്കാ​രു​മി​ല്ല

പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഏ​കോ​പി​പ്പി​ക്കേ​ണ്ട​ ​സം​സ്‌​കൃ​തം​ ​സ്‌​പെ​ഷ്യ​ൽ​ ​ഓ​ഫീ​സ​ർ​ ​ത​സ്തി​ക​ 2022​ ​ജൂ​ൺ​ ​മു​ത​ൽ​ ​ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.​ ​അ​റ​ബി​ക് ​സ്‌​പെ​ഷ്യ​ൽ​ ​ഓ​ഫീ​സ​ർ​ക്കാ​ണ് ​അ​ധി​ക​ ​ചു​മ​ത​ല.​ ​ഈ​ ​വ​ർ​ഷം​ ​സം​സ്‌​കൃ​തം​ ​അ​ക്കാ​ഡ​മി​ക് ​കൗ​ൺ​സി​ൽ​ ​രൂ​പീ​ക​രി​ക്കു​ക​യോ​ ​സെ​ക്ര​ട്ട​റി​യെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ക​യോ​ ​ചെ​യ്തി​ട്ടി​ല്ല.​ ​സം​സ്‌​കൃ​ത​ ​ദി​നാ​ച​ര​ണ​വും​ ​ന​ട​ന്നി​ല്ല.​ 96​ ​ല​ക്ഷം​ ​രൂ​പ​ ​വ​രെ​യു​ണ്ടാ​യി​രു​ന്ന​ ​സം​സ്‌​കൃ​തം​ ​ഭാ​ഷ​ ​പ്ര​വ​ർ​ത്ത​ന​ ​ഫ​ണ്ട് ​ര​ണ്ട് ​ഘ​ട്ട​ങ്ങ​ളി​ലാ​യി​ 55​ല​ക്ഷ​മാ​ക്കി​ ​കു​റ​യ്ക്കു​ക​യും​ ​ചെ​യ്തു.​ ​ഇ​തി​പ്പോ​ൾ​ ​സ്‌​കോ​ള​ർ​ഷി​പ്പി​നും​ ​തി​ക​യു​ന്നി​ല്ല.

ഫ​ണ്ടു​ക​ൾ​ ​വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​തും​ ​സ്പെ​ഷ്യ​ൽ​ ​ഓ​ഫീ​സ​റെ​യും​ ​റി​സ​ർ​ച്ച് ​ഓ​ഫീ​സ​റെ​യും​ ​നി​യ​മി​ക്കാ​ത്ത​തും​ ​സം​സ്കൃ​തം​ ​വി​ദ്യാ​ഭ്യാ​സ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​താ​ളം​ ​തെ​റ്റി​ക്കു​ക​യാ​ണ്." അ​ഭി​ലാ​ഷ്.​ടി.​ ​പ്ര​താ​പ് സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം കേ​ര​ള​ ​സം​സ്കൃ​തം​ ​ അ​ദ്ധ്യാ​പ​ക​ ​ഫെ​ഡ​റേ​ഷൻ