മയക്കുമരുന്നുകൾ നശിപ്പിച്ചു

Thursday 16 January 2025 1:41 AM IST

ആലുവ: റൂറൽ ജില്ലാ പൊലീസ് പിടികൂടി തൊണ്ടി മുതലായി സൂക്ഷിച്ചിരുന്ന മയക്കുമരുന്നുകൾ നശിപ്പിച്ചു. 80 കിലോഗ്രാം കഞ്ചാവ്, 35 ഗ്രാം മെത്താഫിറ്റാമിൻ, 90 ഗ്രാം ഹെറോയിൻ എന്നിവയാണ് വാഴക്കുളത്തെ കമ്പനിയിലെ ബോയിലറിൽ നശിപ്പിച്ചത്. ഏറ്റവും കൂടുതൽ കഞ്ചാവ് പിടികൂടിയത് തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിൽ നിന്നാണ്. 70 കിലോഗ്രാം. വാഴക്കുളം പോസ്റ്റ് ഓഫീസ് ഭാഗത്ത് അഞ്ച് ഇതര സംസ്ഥാനത്തൊഴിലാളികളിൽ നിന്നാണ് 70 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസ് ഉൾപ്പെടുന്ന സംഘമാണ് മയക്കുമരുന്ന് നശിപ്പിക്കുന്നതിന് നേതൃത്വം നൽകിയത്.