വയലാർ രവിക്ക് പുരസ്കാരം
Thursday 16 January 2025 12:42 AM IST
കൊച്ചി: മലയാളി ഇതിഹാസ പുരസ്കാരം 2025 വയലാർ രവിക്ക് സമ്മാനിച്ചു. വിദേശമലയാളികളുടെ സംഘടനകളായ ഫൊക്കാന, ഫോമ, ഗോപിയോ, വേൾഡ് മലയാളി കൗൺസിൽ, വേൾഡ് മലയാളി ഫെഡറേഷൻ, ഐ.ഐ.എസ്.എ.സി എന്നീ സംഘടനകൾ ചേർന്ന പ്രവാസി കോൺക്ലേവ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് വയലാർ രവിയെ തിരഞ്ഞെടുത്തത്. പ്രവാസി കോൺക്ലേവ് ട്രസ്റ്റ് ചെയർമാൻ അലക്‌സ് വിളനിലം കോശിയുടെ നേതൃത്വത്തിൽ വഴക്കാലയിലുള്ള വസതിയിൽ എത്തിയാണ് ആദരവ് നൽകിയത്. എറണാകുളം മറൈൻ ഡ്രൈവിലെ ക്ലാസിക് ഇമ്പിരിയൽ ക്രൂയിസ് വെസലിൽ നടന്ന പ്രവാസിസംഗമം 2025ൽ ഡോ. ശശി തരൂർ, എം.എ. യൂസഫലി, ഗോകുലം ഗോപാലൻ, ടി.പി. ശ്രീനിവാസൻ എന്നിവർക്ക് പുരസ്കാരം സമ്മാനിച്ചിരുന്നു.