സത്യഗ്രഹ സമരം 22ന്
Thursday 16 January 2025 12:43 AM IST
കൊച്ചി: നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യസമിതിയുടെ നേതൃത്വത്തിൽ 22ന് രാവിലെ 10ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഏകദിന സത്യഗ്രഹ സമരം നടത്തും. നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ കുടിശികയും ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യുക, അംശാദായം വർദ്ധിപ്പിച്ചതനുസരിച്ച് ആനുകൂല്യങ്ങളിൽ വർദ്ധനവ് വരുത്തുക, സെസ് കളക്ഷൻ ഊർജിതപ്പെടുത്തുക, നിർമ്മാണ തൊഴിലാളികൾക്ക് ഇ.എസ്.ഐ നടപ്പിലാക്കുക, നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മുൻ എം.പി. കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ഐക്യസമിതി സംസ്ഥാന പ്രസിഡന്റ് കെ.കെ. ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.