പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടി: സഹോദരി
Thursday 16 January 2025 4:16 AM IST
കാട്ടാക്കട: അശോകൻ കൊലക്കേസിൽ എട്ട് പ്രതികൾക്കുള്ള ശിക്ഷയിൽ ആശ്വാസമുണ്ടെങ്കിലും കൊലപാതകത്തിന് നേതൃത്വം നൽകിയ ആർ.എസ്.എസ് മണ്ഡൽ കാര്യവാഹക് രാജഗോപാൽ ഉൾപ്പെടെയുള്ള എട്ടുപേരെ കുറ്റവിമുക്തമാക്കിയതിൽ ദുഃഖമുണ്ടെന്ന് അശോകന്റെ സഹോദരി അനസൂയ പറഞ്ഞു. കുറ്റക്കാരായി കോടതി കണ്ടെത്തിയ പ്രതികൾക്ക് പരമാവധി ശിക്ഷയാണ് ലഭിച്ചത്. കുറ്റവിമുക്തരാക്കിയവർക്കെതിരെ നിയമപോരാട്ടം തുടരും. നിയമവിദഗ്ദ്ധരുമായും പാർട്ടി നേതൃത്വവുമായും ആലോചിച്ച് തീരുമാനിക്കും. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ ദൃക്സാക്ഷികളായവരെപ്പോലും സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്താൻ തയ്യാറായില്ല. ഇതിൽ വേദനയുണ്ട്.