പബ്ലിക് ഹിയറിംഗ് ഇന്ന്
Thursday 16 January 2025 12:25 AM IST
പത്തനംതിട്ട : ഡീലിമിറ്റേഷൻ കമ്മിഷൻ ചെയർമാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുമായ എ.ഷാജഹാൻ നേതൃത്വം നൽകുന്ന ഡീലിമിറ്റേഷൻ കമ്മിഷൻ പബ്ലിക് ഹിയറിംഗ് ഇന്ന് നടക്കും. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പതിനാണ് തുടക്കം. മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്പുറം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും തിരുവല്ല മുനിസിപ്പാലിറ്റിയും രാവിലെ ഒമ്പത് മുതൽ. ഇലന്തൂർ, റാന്നി, പന്തളം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും അടൂർ, പന്തളം മുനിസിപ്പാലിറ്റികളും രാവിലെ 11 മുതൽ കോന്നി, പറക്കോട് ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും പത്തനംതിട്ട മുനിസിപ്പാലിറ്റിയും ഉച്ചയ്ക്ക് 2.30 മുതൽ.