ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
Thursday 16 January 2025 12:28 AM IST
ചെങ്ങന്നൂർ : സർക്കാർ ഐ.ടി.ഐയിലെ ഇലക്‌ട്രോണിക്‌സ് ആൻഡ് ടെക്‌നിക്കൽ പവർ ഇലക്‌ട്രോണിക്‌സ് സിസ്റ്റംസ് ട്രെയിഡിൽ ഈഴവ/ ബില്ലവ/ തിയ്യ (മുൻഗണന) വിഭാഗത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിലെ ഒഴിവിലേക്കുളള അഭിമുഖം 20ന് രാവിലെ 11ന് നടക്കും. ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനീയറിംഗ് ബിരുദവും ഒരുവർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ മൂന്നുവർഷത്തെ എൻജിനീയറിംഗ് ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻ ടി സി/ എൻ എസി യും മൂന്നുവർഷത്തെ പ്രവർത്തി പരിചയവും ആണ് യോഗ്യത. ഫോൺ : 04792953150, 04792452210.