ബോധവത്ക്കരണ ക്ലാസും വിളമ്പര ജാഥയും
Thursday 16 January 2025 12:30 AM IST
കടലുണ്ടി: പാലിയേറ്റീവ് കെയർ ദിനത്തിൻ്റെ ഭാഗമായി നവധാര പെയിൻ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസും സന്ദേശ വിളമ്പര ജാഥയും ധന സമാഹരണവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ ഷൈലജ ഫ്ലാഗ് ഓഫ് ചെയ്തു. ഒ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. കെ.ബൈജു,കെ. വേലായുധൻ, ടി.കെ.മുഹമ്മദ് മുസ്തഫ എന്നിവർ മുഖ്യാതിഥികളായി. ഡോ.വി.പി.മുരളീധരൻ, ഡോ.വി.പി. രാധാകൃഷ്ണൻ, സി.സി.ബാവ, തയ്യിൽ ബാപ്പു ഹാജി, എ.കെ. നിസ്സാമുദീൻ, പി.ജയപ്രഭ, ഷീജ.ജി നായർ, ഉദയൻ കാർക്കോളി, യൂനസ് കടലുണ്ടി എന്നിവർ പ്രസംഗിച്ചു.
ചാലിയം ഉമ്പിച്ചി ഹാജി സ്കൂളിലെയും മണ്ണൂർ സി.എം.എച്ച് സ്കൂളിലെയും
എൻ.എസ്.എസ് വിദ്യാർത്ഥികൾ ധനസമാഹരണം നടത്തി.