സി.പി.ഐ സമ്മേളനം
Thursday 16 January 2025 12:35 AM IST
റാന്നി : നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് നടക്കുന്ന നിർമ്മാണ ജോലികളിലെ ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് സി.പി.ഐ തോമ്പിക്കണ്ടം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കൗൺസിലംഗം എം.വി.പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റീഫൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ആക്ടിംഗ് സെക്രട്ടറി സന്തോഷ് കെ.ചാണ്ടി, നാറാണംമൂഴി ലോക്കൽ സെക്രട്ടറി അനിൽ അത്തിക്കയം, തോമസ് ജോർജ്, സതീഷ് കെ.ദിവാകരൻ, കെ.ഒ.ഭാസ്‌കരൻ, അനീഷ് ജോസഫ്, ബിജിൻ കെ.ബിജു എന്നിവർ പ്രസംഗിച്ചു. സ്റ്റീഫൻ ജോസഫിനെ സെക്രട്ടറിയായും സതീഷ് കെ.ദിവാകരനെ അസി.സെക്രട്ടറിയായും തിരഞ്ഞെടുത്തു.