ഭിന്നശേഷി കലോത്സവം
Thursday 16 January 2025 12:37 AM IST
ഉള്ളിയേരി: ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം 'തൂവൽസ്പർശം' ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അജിത സി അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചന്ദ്രിക പൂമഠത്തിൽ, വൈസ് പ്രസിഡന്റ് ബാലരാമൻ എൻ.എം, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുകുമാരൻ കെ.ടി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന. കെ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ലിജി പി. ജി എന്നിവർ പ്രസംഗിച്ചു. പങ്കെടുത്ത മുഴുവൻ ഭിന്നശേഷിക്കാർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.