ഉപവാസ ദിനാചരണം

Thursday 16 January 2025 12:38 AM IST

ഇരവിപേരൂർ : പൊയ്കയിൽ വാഴ്ചയിൻ അധിപന്റെ 41 ാമത് ദേഹവിയോഗ വാർഷിക ഉപവാസ ദിനാചരണം സമാപിച്ചു. എട്ടുകര യുവജനസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന ഉപവാസ ധ്യാനയോഗം നടത്തി. ഗുരുകുല ഉപദേഷ്ടാവ് സി.കെ.ജ്ഞാനശീലൻ അദ്ധ്യക്ഷത വഹിച്ചു. സഭാപ്രസിഡന്റ് വൈ.സദാശിവൻ മുഖ്യപ്രഭാഷണം നടത്തി. ഗുരുകുല ശ്രേഷ്ഠൻ എം.ഭാസ്‌ക്കരൻ, സഭാ ജനറൽ സെക്രട്ടറി ടി.കെ.അനീഷ് , ഖജാൻജി ആർ.ആർ.വിശ്വകുമാർ എന്നിവർ പ്രഭാഷണങ്ങൾ നടത്തി. യുവജനസംഘം പ്രസിഡന്റ് മനോജ് കെ.രാജൻ, മേഖലാ ശാഖാ ഉപദേഷ്ടാക്കന്മാർ, സെക്രട്ടറിമാർ എന്നിവർ സംസാരിച്ചു. വൈകിട്ട് അനുസ്മരണ ധ്യാനയോഗം നടന്നു.