സംയുക്ത പാലിയേറ്റിവ് ദിനാചരണം

Thursday 16 January 2025 12:40 AM IST
മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ നടന്ന റാലിയുടെ ഫ്ലാഗ് ഓഫും ഉൽഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സരേഷ് ചങ്ങാടത്ത് നിർവ്വഹിക്കുന്നു.

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റിവ്, മേപ്പയ്യൂർ പാലിയേറ്റിവ്, മേപ്പയ്യൂർ നോർത്ത് സുരക്ഷ പാലിയേറ്റിവ് , മേപ്പയ്യൂർ സൗത്ത് സുരക്ഷ പാലിയേറ്റിവ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ മേപ്പയ്യൂരിൽ പാലിയേറ്റീവ് ദിനാചരണം നടത്തി. ആരോഗ്യ പ്രവർത്തകരും മറ്റുള്ളവരും സന്ദേശ റാലിയിൽ പങ്കെടുത്തു. ഉദ്ഘാടനവും റാലിയുടെ ഫ്ലാഗ് ഓഫും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരേഷ് ചങ്ങാടത്ത് നിർവഹിച്ചു. കെ.ടി. രാജൻ അദ്ധ്യക്ഷത വഹിച്ചു. പി.പ്രസന്ന, എൻ.പി.ശോഭ. ഡോ.പി.മുഹമ്മദ് .ഡോ. നജ്‌ല എം.എ. ബാബു .രാജ്, കെ. സത്യൻ, മലയിൽ രാജൻ, കെ.കെ. പങ്കജൻ വി.പി സതീശൻ,ഭാസ്ക്കരൻ കൊഴുക്കല്ലൂർ എന്നിവർ പ്രസംഗിച്ചു.