രുചി മേള ഒരുക്കി
Thursday 16 January 2025 12:00 AM IST
തിരൂർ: പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കുട്ടി പാചകക്കാർക്കായി ഭഷ്യമേള ഒരുക്കി. പാചകത്തിനായി ഉപയോഗിച്ച ധാന്യങ്ങൾ, അവയുടെ ഗുണങ്ങൾ എന്നിവ കൂടി വിവരിച്ച് കുട്ടി ഷെഫുമാർ മേളയെ പഠന പ്രവർത്തനമാക്കി മാറ്റി. പ്രധാന അദ്ധ്യാപകൻ ടി. മുനീർ മേള ഉദ്ഘാടനം ചെയ്തു. ബോണഫൈഡ് ക്ലബ്ബ് ടീം അംഗങ്ങളായ താഹിർ അലി, ഹസീന, ഷാനിബ എന്നിവർ മത്സരം നിയന്ത്രിച്ചു. അദ്ധ്യാപകരായ എ. പ്രേമ, പി. ദീപ, സി.എം.എ സനൂഫിയ, പി. ലിജിന , ശൈഭ, രോഹിണി എന്നിവർ നേതൃത്വം നൽകി