വൈസ് മെൻ ഇന്റർ നാഷണൽ റീജിയണൽ സ്പോട്സ് ചാമ്പ്യൻഷിപ്പ്
Thursday 16 January 2025 12:30 AM IST
കൊല്ലം: വൈസ് മെൻ ഇന്റർനാഷണൽ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയൺ സ്പോട്സ് ചാമ്പ്യൻഷിപ്പ് കൊല്ലം ജില്ല ഉൾപ്പെടുന്ന ഡിസ്ട്രിക്ട് 5 കരസ്ഥമാക്കി. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന സ്പോട്‌സ് മീറ്റൽ കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി ജില്ലകൾ ഉൾപ്പെടുന്ന റീജിയണിലെ 180 ക്ലബുകളിൽ നിന്നായി 470 പേർ പങ്കെടുത്തു.
31 ഇനങ്ങളിലായി 92 പോയിന്റ് നേടിയാണ് ഡിസ്ട്രിക്ട് 5 ചാമ്പ്യൻഷിപ്പ് നേടിയത്. റീജിയണൽ ചാമ്പ്യൻ ട്രോഫി റീജിണൽ ഡയറക്‌ടർ വൈസ് മെൻ ഷാജി മാത്യുവിൽ നിന്ന് ഡിസ്ട്രിക്ട് 5 ഗവർണർ വൈസ് മെൻ ആദിക്കാട് മധു ഏറ്റുവാങ്ങി. ക്ലബ് തലത്തിൽ 71 പോയിന്റ് നേടിയ ഇന്റർനാഷണൽ പ്രസിഡന്റ് ഉൾപ്പെട്ട അഡ്വ. ഷാനവാസ്ഖാന്റെ ക്ലബായ കൊട്ടിയം ക്ലബ് ചാമ്പ്യൻഷിപ്പ് ട്രോഫി ക്ലബ് പ്രസിഡന്റ് വൈസ്‌മെൻ രാധാകൃഷ്‌ണൻ റീജിയണൽ ഡയറക്‌ടറിൽ നിന്ന് ഏറ്റുവാങ്ങി.