സഹ. ആശുപത്രി ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ച് നാളെ

Thursday 16 January 2025 1:00 AM IST

കൊല്ലം: ശമ്പളപരിഷ്‌കരണം ഉൾപ്പടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ 'സഹകരണ ആശുപത്രികളെയും ജീവനക്കാരെയും സംരക്ഷിക്കുക' എന്ന മുദ്രാവാക്യം ഉയർത്തി സഹകരണ ആശുപത്രി ജീവനക്കാരുടെ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നാളെ നടക്കും.

എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കളുടെയും ആശുപത്രി സഹകരണ സംഘം ജീവനക്കാരുടെയും നേതൃത്വത്തിൽ അയ്യങ്കാളി ഹാളിന് മുന്നിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.ചിത്തരഞ്ജൻ എം.എം.എ ഉദ്ഘാടനം ചെയ്യും.

സമരം വിജയിപ്പിക്കണമെന്ന് കെ.സി.ഇ.യു സംസ്ഥാന പ്രസിഡന്റ് പി.എം.വഹീദയും ജനറൽ സെക്രട്ടറി എൻ.കെ.രാമചന്ദ്രനും പ്രസ്താവനയിൽ പറഞ്ഞു.