കാക്കോട്ടുമൂല സ്കൂളിൽ തുമ്പൂർമുഴി മാലിന്യ സംസ്കരണ യൂണിറ്റ്
കൊല്ലം: വിദ്യാലയങ്ങളിൽ ഉണ്ടാകുന്ന ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന്റെ ഭാഗമായി കാക്കോട്ടുമൂല സ്കൂളിൽ മയ്യനാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തുമ്പൂർമുഴി മാലിന്യ സംസ്കരണ യൂണിറ്റ് സ്ഥാപിച്ചു. മാലിന്യമുക്ത നവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്ഥാപിച്ചത്. പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജെ ഷാഹിദ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ജവാബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി ചെയർമാൻ സജീർ, പഞ്ചായത്ത് അംഗം സുനിൽകുമാർ, പി.ടി.എ പ്രസിഡന്റ് അജയകുമാർ, എസ്.എം.സി ചെയർമാൻ ഉദയകുമാർ, എസ്.ആർ.ജി കൺവീനർ ഡോ. ദിനേശ്, സീനിയർ അ്ദ്ധ്യാപിക എസ്. മനോജ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അജിത്, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ റീജ എന്നിവർ പ്രവർത്തനരീതി വിശദീകരിച്ചു. വിദ്യാഭ്യാസ സമിതി ചെയർപേഴ്സൺ ഷീലജ സ്വാഗതവും പ്രഥമാദ്ധ്യാപകൻ ഗ്രഡിസൺ നന്ദിയും പറഞ്ഞു.