ദേവസ്വം നിയമനങ്ങളിൽ പ്രാതിനിധ്യം വേണം: എസ്.ആർ.പി
Thursday 16 January 2025 1:11 AM IST
തിരുവനന്തപുരം: ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ശാന്തിമാരായും ജീവനക്കാരായും എല്ലാ സമുദായങ്ങൾക്കും ജനസംഖ്യാനുപാതികമായ പ്രാതിനിദ്ധ്യം നൽകണമെന്നും ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് ഷർട്ട് ധരിക്കരുതെന്ന ദുരാചാരം മാറ്റണമെന്നും എസ് .ആർ .പി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജെ.പി കുളക്കട അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി .ചന്ദ്രബോസ് , ട്രഷറർ പ്രേംചന്ദ്രൻ, വൈസ് ചെയർമാൻ ഗാർഗ്യൻ സുധീരൻ,ശ്യാമള, ജോഷി തൃശൂർ, ഷിബു മൂലേടം, ഷാജി ലാൽ, തണ്ടാശ്ശേരി മാസ്റ്റർ, ബാബു കോട്ടയം, ഘോഷ് ശ്രീധർ, സി വി മോഹൻ കൊടുങ്ങല്ലൂർ, ഭുവന ചന്ദ്രൻ, വത്സമ്മ തുടങ്ങിയവർ പങ്കെടുത്തു. ശിവഗിരി മഠം സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഴുവൻ എസ് .ആർ. പി പ്രവർത്തകരും പങ്കെടുക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.