'ഓലക്കൊടി' പ്രകാശനം ചെയ്തു
Friday 17 January 2025 12:02 AM IST
ചാലിയം : ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിനി ലക്ഷ്മി പ്രസൂൺ രചിച്ച " ഓലക്കൊടി" കവിതാ സമാഹാരം എഴുത്തുകാരൻ ഡോ. ശരത് മണ്ണൂർ പ്രകാശനം ചെയ്തു . വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പ്രധാനാദ്ധ്യാപകൻ കെ.അബ്ദുൽ ജലീൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജിംഗ് കമ്മിറ്റി ജോ. സെക്രട്ടറി പി.ബി ലിറാർ പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരൻ എം .എ ബഷീർ പുസ്തകം പരിചയപ്പെടുത്തി. പി .ടി. എ പ്രസിഡന്റ് പി .ടി അബ്ദുൽ റഷീദ്, അദ്ധ്യാപിക സി .എസ് ബിന്ദു, കലാ സാഹിത്യ വേദി കൺവിനർ കെ .മുഹമ്മദ് ബഷീർ, സുദീപ് തെക്കേപ്പാട്ട്, എഴുത്തുകാരായ വിജയകുമാർ പൂതേരി, പി .പി രാമചന്ദ്രൻ, ലക്ഷ്മി പ്രസൂൺ എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി എം.സി രഹാന സ്വാഗതവും വിദ്യാരംഗം കലാ സാഹിത്യ വേദി കൺവിനർ കെ.ടി സജീഹ നന്ദിയും പറഞ്ഞു.