കരുൺ, കത്തിപ്പടരുന്നു...
മുംബയ് : സീനിയർ ടീമിലെ താരങ്ങൾ ഫോം കണ്ടെത്താൻ പാടുപെടുമ്പോൾ വിജയ് ഹസാരേ ട്രോഫി ഏകദിന ടൂർണമെന്റിൽ ബാറ്റുകൊണ്ട് വിസ്മയം തീർത്ത് ഇന്ത്യൻ ടീമിൽ നിന്ന് വർഷങ്ങളായി പുറത്തുനിൽക്കുന്ന മറുനാടൻ മലയാളി താരം കരുൺ നായർ. ഇന്നലെ മഹാരാഷ്ട്രയ്ക്ക് എതിരായ സെമിഫൈനലിൽ 44 പന്തുകളിൽ ഒൻപത് ഫോറും അഞ്ച് സിക്സുകളും അടക്കം പുറത്താകാതെ 88 റൺസാണ് വിദർഭ ക്യാപ്ടനായ കരുൺ അടിച്ചുകൂട്ടിയത്. ടൂർണമെന്റിലെ എട്ട് ഇന്നിംഗ്സുകളിൽ അഞ്ച് സെഞ്ച്വറികളും ഒരു അർദ്ധസെഞ്ച്വറിയും ഉൾപ്പടെ 752 റൺസാണ് കരുണിന്റെ സമ്പാദ്യം. ഇതിൽ ഒരു ഇന്നിംഗ്സിൽ മാത്രമാണ് കരുണിനെ ഔട്ടാക്കാൻ എതിരാളികൾക്ക് കഴിഞ്ഞത്.
അതിഗംഭീരപ്രകടനം നടത്തുന്ന കരുണിനെ ഇംഗ്ളണ്ടിന് എതിരായ ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ 33-കാരനായ കരുൺ എട്ടുവർഷം മുമ്പാണ് അവസാനമായി ഇന്ത്യക്കായി പാഡണിഞ്ഞത്. ടെസ്റ്റിൽ ആറ് മത്സരങ്ങൾ മാത്രമേ ഇന്ത്യക്കായി കളിച്ചിട്ടുള്ളൂവെങ്കിലും 62.33 ബാറ്റിംഗ് ശരാശരിയുണ്ട്.
കാത്തിരിക്കുന്നു, ആ
ഒരു ചാൻസിനായി
വിരേന്ദർ സേവാഗിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി ട്രിപ്പിൾ നേടിയത്. മത്സരത്തിൽ 381 പന്തിൽ 303 റൺസാണ് നേടിയത്. പിന്നീട് താരത്തിന് ഇന്ത്യൻ ടീമിലേക്ക് കാര്യമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. ടീമിൽ പരിഗണിക്കപ്പെടാതിരുന്ന സമയത്ത് കരുൺ നായർ പങ്കുവെച്ച ഒരു ട്വീറ്റ് വൈറലായിരുന്നു. പ്രിയപ്പെട്ട ക്രിക്കറ്റ്, എനിക്ക് ഒരവസരംകൂടി നൽകൂ എന്നാണ് കരുൺ വൈകാരികമായി കുറിച്ചത്.
വിജയ് ഹസാരേയിലെ കരുൺ
112*
Vs ജമ്മുകാശ്മീർ
44*
Vs ചത്തിസ്ഗഡ്
162*
Vs ചണ്ഡിഗഡ്
111*
Vs തമിഴ്നാട്
112
Vs യു.പി
122*
Vs രാജസ്ഥാൻ
88*
Vs മഹാരാഷ്ട്ര