അക്കൗണ്ടിംഗ് ആഗോള സമ്മേളനം

Friday 17 January 2025 6:17 PM IST

കൊച്ചി: വൻകിട അക്കൗണ്ട്‌സ് സ്ഥാപനങ്ങളിലെ പ്രൊഫഷണലുകളുടെ ആഗോളസമ്മേളനം ഡൽഹിയിൽ 31 മുതൽ ഫെബ്രുവരി 2വരെ നടക്കും. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

ഇന്ത്യ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ 40 രാജ്യങ്ങളിലെ 8000ലധികം പ്രതിനിധികൾ പങ്കെടുക്കും. 'സുസ്ഥിര ഭൂമിക്കായി ഉത്തരവാദിത്തത്തോടെയുള്ള നൂതനാശയങ്ങൾ' എന്നതാണ് വിഷയം. ധനകാര്യമേഖലയിലെ പ്രമുഖർ, അന്താരാഷ്ട്ര അക്കൗണ്ടിംഗ് സ്ഥാപനങ്ങൾ, വാണിജ്യ ഗ്രൂപ്പുകൾ, അക്കൗണ്ടിംഗ് നയകർത്താക്കൾ, സാമ്പത്തിക ശാസ്ത്രജ്ഞർ, ബിസിനസ് പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.